ആസാമിലെ വെള്ളപ്പൊക്കത്തിൽ 26 പേർ മരിച്ചു – 1.61 ലക്ഷത്തിലധികം പേർ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

ആസാം: മെയ് 28 മുതൽ അസമിൽ വെള്ളപ്പൊക്കം, മഴ, കൊടുങ്കാറ്റ് എന്നിവയിൽ ഇതുവരെ 26 പേർ മരിച്ചു. 15 ജില്ലകളിലായി 1.61 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. ചൊവ്വാഴ്ച പുതിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. 1,52,133 പേർ വെള്ളപ്പൊക്കത്തിൽ വലയുന്ന കരിംഗഞ്ച് ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതായി ആസാം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ബുള്ളറ്റിൻ അറിയിച്ചു. മൊത്തം 1378.64 ഹെക്ടറിലെ വിളകൾ ഒലിച്ചുപോയി, 54,877 മൃഗങ്ങളെ ബാധിച്ചു.

ആകെ 5114 പേർ 43 ദുരിതാശ്വാസ ക്യാമ്പുകളിലായി അഭയം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 24 റവന്യൂ സർക്കിളുകൾക്ക് കീഴിലുള്ള 470 വില്ലേജുകൾ വെള്ളത്തിനടിയിലാണ്. കാമ്പൂരിലെ കോപ്പിലി നദി അപകടരേഖയ്ക്ക് മുകളിൽ ഒഴുകുകയാണ്. പല ജില്ലകളിലും വെള്ളപ്പൊക്കത്തിൽ തടയണകളും റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്. ബിശ്വനാഥ് ലഖിംപൂർ, ഹോജായ്, ബോംഗൈഗാവ്, നാൽബാരി, തമുൽപൂർ, ഉദൽഗുരി, ദരാംഗ്, ധേമാജി, ഹൈലകണ്ടി, കരിംഗഞ്ച്, ഹൈലകണ്ടി, ഗോൾപാറ, നാഗോൺ, ചിരാംഗ്, കൊക്രജാർ എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കം ബാധിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്രതീക്ഷിത പ്രളയത്തിൽ പത്തനംതിട്ടയിലെ വ്യാപാരികൾക്ക് കോടികളുടെ നഷ്ടം

0
പത്തനംതിട്ട : അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിൽ പത്തനംതിട്ടയിലെ വ്യാപാരികൾക്ക് കോടികളുടെ നഷ്ടം. ഓണ...

മുന്നറിയിപ്പില്‍ മാറ്റം ; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച്...

വെള്ളപ്പൊക്കത്തിന് പിന്നാലെ പഴവങ്ങാടിയിൽ തർക്കം : ഇട്ടിയപ്പാറയിൽ മാലിന്യം നീക്കുന്നതിനെച്ചൊല്ലി വ്യാപാരികളും പഞ്ചായത്തും തമ്മിൽ...

0
​പഴവങ്ങാടി: വെള്ളപ്പൊക്കത്തിന് പിന്നാലെ ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ അടിഞ്ഞുകൂടിയ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍

0
കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച...