ആസാമിൽ അതിശക്തമായ മഴ ; 14 മരണം

For full experience, Download our mobile application:
Get it on Google Play

ആസാം : ആസാമിൽ അതിശക്തമായ മഴ. ഇന്നലെ ഉണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ 3 പേർ കുട്ടികളാണ്. ഏകദേശം 20,000 പേരെയാണ് ആസാമിലെ പ്രകൃതിക്ഷോഭം ബാധിച്ചത്. 12 ജില്ലകളിലെ 592 ഗ്രാമങ്ങളിൽ മഴ കനത്ത നാശനഷ്ടം വിതച്ചതായി സംസ്ഥാന ദുരന്ത നിവാരണ സേന അധികൃതർ വ്യക്തമാക്കി. കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വീണ് 7400 വീടുകൾ ഭാഗികമായും 840 വീടുകൾ പൂർണമായും തകർന്നു.

മണ്ണിടിച്ചിലിനെ തുടർന്ന് ഹാഫ്‌ലോംഗ് ഉൾപ്പടെയുള്ള മലയോര മേഖലകളിൽ ഗതാഗതം തടസപ്പെട്ടു. ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏപ്രിൽ 18 വരെ അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മേഘാലയയിലുണ്ടായ ചുഴലിക്കാറ്റിൽ 1000 വീടുകളാണ് ബാധിക്കപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...