ഭാര്യയുടെ മൃതദേഹം പുതപ്പുകൊണ്ട് മൂടി ; മക്കളുമായി മുങ്ങി – ഭർത്താവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മങ്കട എലച്ചോലയില്‍ താമസിച്ചിരുന്ന അസ്സം യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് പോലീസ് പിടിയിലായി. കൊലപാതകത്തിനു ശേഷം കുട്ടികളേയും കൂട്ടി രക്ഷപെട്ട പ്രതിയെ അരുണാചല്‍പ്രദേശില്‍ ചൈനാ അതിര്‍ത്തിയ്ക്കടുത്തുള്ള ഒളിത്താവളത്തില്‍ നിന്നാണ് മലപ്പുറത്തെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. യുവതിയുടെ ഭര്‍ത്താവും അസ്സം ബൊങ്കൈഗാവോണ്‍ സ്വദേശിയുമായ ചാഫിയാര്‍ റഹ്മാനാണ് പോലീസ് പിടിയിലായത്.

മാര്‍ച്ച് 9 ന് വൈകീട്ടാണ് അസ്സം സ്വദേശിനിയായ ഹുസ്നറ ബീഗത്തിനെ മങ്കട ഏലച്ചോലയില്‍ താമസസ്ഥലമായ വാടകകെട്ടിടത്തിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മുറിയില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ട സമീപവാസികള്‍ മങ്കട പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. സ്ഥലത്ത് നിന്നും കാണാതായ ഭര്‍ത്താവ് ചാഫിയാര്‍ റഹ്മാനേയും രണ്ട് കുട്ടികളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ നിന്നും ചെന്നൈ ഭാഗത്തേക്ക് ട്രയിന്‍ കയറിയതായി വിവരം ലഭിച്ചു.

ആസ്സാമില്‍ ബൊങ്കൈഗാഓണ്‍ ജില്ലയില്‍ ചാഫിയാര്‍ റഹ്മാന്‍റെ താമസസ്ഥലത്തും ബന്ധുവീടുകളിലും മറ്റും രഹസ്യമായി പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അരുണാചല്‍ പ്രദേശ് ചൈനാ അതിര്‍ത്തിപ്രദേശമായ റൂയിംഗ് എന്ന സ്ഥലത്ത് ചാഫിയാര്‍ റഹ്മാന്‍ ഒളിവില്‍ കഴിയുകയാണെന്ന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ ചാഫിയാര്‍ റഹ്മാന്‍ കുറ്റം സമ്മതിച്ചു.

ഭാര്യയെ സംശയിച്ചിരുന്നതായും അടുത്തിടെ ഭാര്യയുടെ ഫോണ്‍വിളികളും മറ്റും കൂടുതല്‍ സംശയത്തിനിടയാക്കിയതായും ചാഫിയാര്‍ റഹ്മാൻ പറഞ്ഞു. ഇതിനെ ചൊല്ലി ഈ മാസം 8 ന് രാത്രിയില്‍ ഭാര്യയുമായി വഴക്കിടുകയും കുട്ടികള്‍ ഉറക്കമായതിന് ശേഷം രാത്രി 11 മണിയോടെ ഭാര്യയെ ശ്വാസംമുട്ടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തുകയും ചെയ്തു. ശേഷം മൃതശരീരം പുതപ്പ് കൊണ്ട് മൂടിയിട്ട് പിറ്റേദിവസം അതിരാവിലെ മുറി പൂട്ടി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി കുട്ടികളുമായി ഏലച്ചോലയില്‍ നിന്നും നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

കുട്ടികളോട് അമ്മ ഉറങ്ങുകയാണെന്നും പിറകേ വരുമെന്നും പറഞ്ഞു. തന്‍റെ അഡ്രസ് പിന്തുടര്‍ന്ന് കേരളാ പോലീസ് നാട്ടിലെത്താനുള്ള സാധ്യത മുന്‍കൂട്ടികണ്ടെന്നും അതുകൊണ്ട് ആസ്സാമില്‍ തന്‍റെ നാട്ടില്‍ നില്‍ക്കാതെ അരുണാചല്‍ പ്രദേശിലെ റൂയിംഗ് ഭാഗത്തെ ഉള്‍പ്രദേശത്ത് ‘ലാമിയ’ എന്ന പേരില്‍ ഒളിവില്‍ താമസിക്കുകയായിരുന്നുവെന്നും ചാഫിയാര്‍ റഹ്മാന്‍ പോലീസിനോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...