അനധികൃതമായി ഇന്ത്യയിൽ തുടരുന്ന ബം​ഗ്ലാദേശികളെ പുറത്താക്കാൻ നിയമം കടുപ്പിച്ച് അസം

For full experience, Download our mobile application:
Get it on Google Play

ഷില്ലോങ്: അനധികൃതമായി ഇന്ത്യയിൽ തുടരുന്ന കുടിയേറ്റക്കാരെ പുറത്താക്കാനുള്ള അസം സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ അതിർത്തികളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ സമീപ സംസ്ഥാനമായ മേഘാലയയ്ക്കും സർക്കാർ നിർദേശം നൽകി. അസമിൽ പോലീസ് നടപടികൾ ശക്തമാകുമ്പോൾ കുടിയേറ്റക്കാർ മേഘാലയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ നിർദേശമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഷക്കീൽ പി അഹമ്മദ് പറഞ്ഞു. ‘അസം സർക്കാർ വിദേശികളെ തിരിച്ചയക്കുന്ന നടപടികൾ തുടരുന്നതിനിടയിൽ, അവർ മേഘാലയയിൽ പ്രവേശിക്കാതിരിക്കാൻ ജാഗ്രത പാലിക്കുകയും ഇത്തരം നീക്കങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ക്രമസമാധാനം ഉറപ്പാക്കുന്നതിന് സുരക്ഷാനടപടികൾ അത്യന്താപേക്ഷിതമാണ്,’- ബുധനാഴ്ച വൈകിട്ട് നടന്ന പത്രസമ്മേളനത്തിൽ‍ ഷക്കീൽ പി അഹമ്മദ് വ്യക്തമാക്കി. മേഘാലയയും അസമും 884.9 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി പങ്കിടുന്നുണ്ട്. അസമിൽ നിന്നും ഏറ്റവും എളുപ്പത്തിൽ കടക്കാനാകുന്ന അതിർത്തിയും മേഘാലയയുടേതാണ്. റി-ഭോയി, വെസ്റ്റ് ജെയ്ന്റിയ ഹില്സ്, വെസ്റ്റ് ഖാസി ഹില്സ് തുടങ്ങിയ ജില്ലകളിലേക്കുള്ള പ്രവേശനം തടയുകയെന്നതാണ് പോലീസിന്റെ പ്രധാന ഉദ്ദേശം. ഇതുവഴി ഭരണ സംവിധാനത്തിന് ഭീഷണിയായി മാറുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച് ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച്...

ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന തിരുവനന്തപുരത്തെ ഓണാഘോഷങ്ങൾക്ക് വർണാഭമായ ഘോഷയാത്രയോടെ കൊടിയിറക്കം

0
തിരുവനന്തപുരം: ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് ഇന്ന് തലസ്ഥാന നഗരിയിൽ...

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 768 മരണമാണ്...