തൊടുപുഴ: ഇടുക്കി അടിമാലിയിയിലെ വയോധികയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ കെ ജെ അലക്സ്, കവിത എന്നിവര്‍ പാലക്കാട്ട് നിന്നാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഇന്നലെയാണ് സംഭവം. കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. വൈകിട്ട് വീട്ടിലെത്തിയ മകന് സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. രക്തം വാര്‍ന്ന നിലയില്‍ മുറിക്കുള്ളില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു. ഫാത്തിമയുടെ സ്വര്‍ണമാല അടക്കം നഷ്ടപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ കൊല്ലം സ്വദേശികളായ പുരുഷനും സ്ത്രീയുമാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട് വാടകയ്ക്ക് ചോദിച്ച് എത്തിയവരായിരുന്നു ഇവര്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1