വനിതാ പ്രതിഷേധക്കാർക്ക് എതിരായ കൈയേറ്റം : നിഷ്പക്ഷ അന്വേഷണം വേണം, സിആർപിഎഫ് ഉദ്യോഗസ്ഥൻ മനുഷ്യാവകാശ കമ്മീഷനിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വനിതാ പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പോലീസിന്റെയും സി.ആർ.പി.എഫ്. ഉൾപ്പെടെയുള്ള കേന്ദ്രസേനകളുടെയും ഭാഗത്തുനിന്ന് കൈയേറ്റം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഇതിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഉന്നത സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ ദേശീയ മനുഷ്യാവകാശ കമ്മീഷനെയും ദേശീയ വനിതാ കമ്മീഷനെയും സമീപിച്ചു. നിലവിൽ മണിപ്പൂരിൽ സേവനമനുഷ്ഠിക്കുന്ന സി.ആർ.പി.എഫ്. അസിസ്റ്റന്റ് കമാൻഡന്റ് രാഹുൽ സോളങ്കിയാണ് പരാതി നൽകിയത്.

ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലാണ് താൻ ഈ പരാതി നൽകുന്നതെന്ന് രാഹുൽ സോളങ്കി വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കൈയേറ്റത്തിന്റെ മൂന്ന് വീഡിയോ ദൃശ്യങ്ങളുടെ ലിങ്കുകൾ അദ്ദേഹം കമ്മീഷനുകൾക്ക് കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങളുടെ നിജസ്ഥിതി സ്ഥിരീകരിക്കുന്നതിനായി ഫോറൻസിക് ഓഡിറ്റ് ഉൾപ്പെടെ നടത്തണമെന്ന് അദ്ദേഹം ഹർജിയിലൂടെ ആവശ്യപ്പെടുന്നു.

സേനയ്ക്കുള്ളിലെ വീഴ്ചകൾ മുൻപും പുറത്തുകൊണ്ടുവന്നിട്ടുള്ള രാഹുൽ സോളങ്കി, സി.ആർ.പി.എഫിലെ ‘വിസിൽബ്ലോവർ’ എന്നാണ് അറിയപ്പെടുന്നത്. 2019-ലെ ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ വിന്യസിക്കപ്പെട്ട സി.ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ മോശം ജീവിതസാഹചര്യങ്ങൾ പുറത്തുകൊണ്ടുവന്നതും, നോയിഡയിൽ സി.ആർ.പി.എഫിന്റെ ട്രാക്ക് സ്യൂട്ടുകൾ അനധികൃതമായി വിറ്റഴിച്ച സംഭവം പുറത്താക്കിയതും ഇദ്ദേഹമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥൻ തന്നെ പോലീസിന്റെയും സേനകളുടെയും നടപടികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത് ശ്രദ്ധേയമാണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ജന്മദിനാഘോഷത്തിനിടെ തർക്കം : ക്ലബ്ബ് മാനേജറും ബൗൺസർമാരും ചേർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിൽ ബർത്ത്ഡേ പാർട്ടിക്കിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ക്ലബ്ബ് മാനേജറും...

മലപ്പുറം വണ്ടൂരിൽ ഹോട്ടലിൽനിന്ന് മഞ്ഞപ്പിത്തബാധ ; ഒരാൾ മരിച്ചു, നൂറിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു

0
മലപ്പുറം : വണ്ടൂരിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന...

ഇറാനെതിരെ ഉടൻ തീരുമാനം എടുക്കും : വീണ്ടും ഭീഷണിയുമായി ട്രംപ്

0
ന്യൂയോര്‍ക്ക് : ഇറാനെതിരെ വളരെ പെട്ടെന്ന് തന്നെ ഒരു തീരുമാനം കൈക്കൊള്ളുമെന്ന്...

തലസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസിന്‍റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി നിർവഹിച്ച സംഭവം വിവാദത്തിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസിന്‍റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി...