റീല്‍സ് എടുക്കുന്നതിനിടെ അതിക്രമം ; അന്യസംസ്ഥാന തൊഴിലാളിയെ വെട്ടിപരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : തിരുത്തനിയില്‍ റീല്‍സ് എടുക്കുന്നതിനിടെ അതിക്രമം. അന്യസംസ്ഥാന തൊഴിലാളിയെ വെട്ടിപരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്ര കോലാപ്പൂര്‍ സ്വദേശി സുരാജിനാണ് വെട്ടേറ്റത്. കഞ്ചാവ് ലഹരിയിലാണ് അതിക്രമമെന്ന് പോലീസ് അറിയിച്ചു. സമാനതകളില്ലാത്ത ക്രൂരതയാണ് സുരാജിന് ഏല്‍ക്കേണ്ടിവന്നത്. തിരുത്തനിയിലേയ്ക്കുള്ള ലോക്കല്‍ ട്രെയിനില്‍ നാല് യുവാക്കള്‍ ആയുധങ്ങളുമായി റീല്‍സ് എടുക്കുന്നു. അതിനിടെ സുരാജിനെ ആക്രമിയ്ക്കുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് എതിര്‍ത്തതോടെ യുവാക്കള്‍ക്ക് പകയായി. ട്രെയിന്‍ തിരുത്തനിയില്‍ എത്തിയപ്പോള്‍ റെയില്‍വെ സ്റ്റേഷന് പുറത്തേയ്ക്ക് സുരാജിനെ യുവാക്കള്‍ ഭീഷണിപ്പെടുത്തി കൊണ്ടുപോയി. അതിനു ശേഷമായിരുന്നു അക്രമം. രണ്ടു പേര്‍ ചേര്‍ന്ന് സുരാജിന്റെ ദേഹമാസകലം വെട്ടിപരിക്കേല്‍പ്പിച്ചു.

ഒരാള്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ചോരയില്‍ കുളിച്ചു കിടക്കുന്ന സുരാജിനെ അതുവഴിയെത്തിയ യാത്രക്കാരാണ് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. സുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കളെ തിരിച്ചറിഞ്ഞു. ട്രെയിനില്‍ നിന്നെടുത്ത റീല്‍സ് യുവാക്കള്‍ അപ്പോഴേയ്ക്കും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച പോലീസ് പിന്നീട് യുവാക്കളെ അറസ്റ്റു ചെയ്തു. യുവാക്കളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...