ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ; പ്രധാനമന്ത്രിക്ക് കെ സി വേണുഗോപാലിന്റെ കത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രധാനമന്ത്രിക്ക് കെ സി വേണുഗോപാലിന്റെ കത്ത്. ഇന്ത്യയിൽ ക്രൈസ്തവ വിഭാഗത്തിനെതിരെ ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കത്ത്. ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നു. ഡൽഹി ഛത്തീസ്ഗഡ് ഉത്തർപ്രദേശ് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ ക്രമണങ്ങൾ ഉണ്ടായി.

പാലക്കാട് കുട്ടികളുടെ കരോൾ സംഘത്തിന് നേരെ ആക്രമണം ഉണ്ടായി. ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് പള്ളികൾക്ക് നേരെ ആക്രമണം ഉണ്ടായി. പ്രധാനമന്ത്രിയുടെയും ഭരണകൂടത്തിന്റെയും മൗനം വിദ്വേഷമുണ്ടാക്കുന്നവർക്ക് ധൈര്യം നൽകിയെന്നും കത്തിൽ വ്യക്തമാക്കി. പുതുവത്സര ദിനാഘോഷങ്ങൾ വരാനിരിക്കെ ആക്രമണങ്ങൾ തടയാൻ സർക്കാർ പരമാവധി മുൻകരുതലുകൾ സ്വീകരിക്കണം. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...