രണ്ട് ബാറുകളിൽ വാളുമായി ആക്രമണം ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരത്തിലെ ബാറുകളില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട ആറ്റിങ്ങല്‍ വെള്ളൂര്‍കോണം തൊടിയില്‍ പുത്തന്‍വീട്ടില്‍ വിഷ്ണു (26) പിടിയില്‍. ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയാണ് വിഷ്ണുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ആറ്റിങ്ങല്‍ മൂന്നുമുക്ക് ദേവ് റസിഡന്‍സി ബാറിലും സൂര്യ ബാറിലുമാണ് വിഷ്ണു ആക്രമണം നടത്തിയത്. വാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഫര്‍ണിച്ചറും മറ്റും നശിപ്പിക്കുകയും ജീവനക്കാരെയും കസ്റ്റമേഴ്‌സിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബാര്‍ ജീവനക്കാരെ മര്‍ദിച്ച് പണം കവരുകയും ചെയ്തു. ആദ്യം മൂന്നുമുക്ക് ദേവ് റസിഡന്‍സി ബാറില്‍ ആണ് അക്രമം നടന്നത്. തുടര്‍ന്ന് സൂര്യ ബാറിലും പ്രതി എത്തി ആക്രമണം അഴിച്ചുവിട്ടു. ഈ കേസിലാണ് മുഖ്യ പ്രതി വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ വിഷ്ണുവിനെ ആറ്റിങ്ങല്‍ എസ്.ഐ അഭിലാഷ്, എ.എസ്.ഐ രാജീവ്, സി.പി.ഒ റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ മാമത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആറ് കേസുകള്‍ നിലവിലുണ്ട്. കാപ്പ ഉള്‍പ്പെടെ നിയമനടപടികള്‍ പൊലീസ് സ്വീകരിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...