പൊന്നാനി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പൂട്ടി

For full experience, Download our mobile application:
Get it on Google Play

എരമംഗലം : പൊന്നാനിയില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി പി. നന്ദകുമാറിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വെളിയങ്കോട് പത്തുമുറിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. സി.പി.എം. പത്തുമുറി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തകരെത്തി അടച്ചുപൂട്ടി. ഓഫീസിലുണ്ടായിരുന്ന ഫയലുകള്‍, തോരണങ്ങള്‍, പാര്‍ട്ടി ചിഹ്നത്തിന്റെ പോസ്റ്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ കത്തിക്കുകയായിരുന്നു. ബ്രാഞ്ച്കമ്മിറ്റി ഓഫീസ് ഇനിമുതല്‍ പ്രവാസിക്കൂട്ടം പത്തുമുറിയുടെ ഓഫീസാക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

പ്രവാസികളായ പാര്‍ട്ടി അനുഭാവികളുടെ സംഘടനയാണ് പ്രവാസിക്കൂട്ടം പത്തുമുറി. ഇവരുടെ സഹായത്താലാണ് പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ പൊന്നാനിയില്‍ പാര്‍ട്ടി അണികളിലും അനുഭാവികളിലുമുള്ള വൈകാരിക പ്രകടനത്തിന്റെ ഭാഗമായാണ് ഓഫീസ് ഒഴിവാക്കിയതുള്‍പ്പെടെയുള്ള അനിഷ്ടസംഭവങ്ങള്‍ക്ക് വഴിവെച്ചതെന്ന് സി.പി.എം. പത്തുമുറി ബ്രാഞ്ച് സെക്രട്ടറി എം.എം. ബാദുഷ പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...