Sunday, May 19, 2024 7:31 pm

ശബരിമല മാസപൂജയ്ക്കും ഉത്സവത്തിനും വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണമെന്ന് ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വെര്‍ച്വല്‍ക്യൂ സംവിധാനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച്‌ ഒട്ടുംവൈകാതെ മുഴുവന്‍ ബുക്കിംഗും പൂര്‍ത്തിയാകുമെങ്കിലും ഇങ്ങനെ ബുക്ക് ചെയ്തവരില്‍ പകുതിപേര്‍ മാത്രമേ ദര്‍ശനത്തിനെത്തുന്നുളളൂവെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്. ഇതുമൂലം വലിയ വരുമാന നഷ്ടമാണ് ബോര്‍ഡിന് സംഭവിച്ചിരിക്കുന്നത്. അതിനാല്‍ മാസപൂജയ്ക്കും ഉത്സവത്തിനും വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണമെന്ന് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കൊവിഡ് കാലത്തിന് മുമ്പ്  മാസപൂജകള്‍ക്കായി നടതുറക്കുമ്പോള്‍ പ്രതിദിനം ഒന്നരക്കോടി രൂപ വരെ വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ച് ദിവസം നടതുറന്നാലും മുമ്പ്  ഒരു ദിവസം കൊണ്ട് ലഭിച്ചിരുന്ന വരുമാനം ലഭിക്കുന്നില്ല. ഒന്നരക്കോടി രൂപയില്‍ താഴെമാത്രമാണ് ഇപ്പോള്‍ വരുമാനം. ഒരുദിവസത്തെ പൂജകള്‍ക്കും മറ്റുമായി ബോര്‍ഡിന് സന്നിധാനത്ത് 20 ലക്ഷം രൂപയാണ് ചെലവ് വരിക. മീനമാസത്തില്‍ നടതുറക്കുമ്പോള്‍ പ്രതിദിനം 5000 പേര്‍ക്കാണ് പ്രവേശനാനുമതിയുളളത്. ഉത്സവങ്ങളും തെരഞ്ഞെടുപ്പും നടക്കുന്ന സമയമായതിനാല്‍ ഇവരെല്ലാം എത്താനുളള സാദ്ധ്യത കുറവാണ്. ധാരാളം ഭക്തര്‍ എത്തുന്ന തമിഴ്നാട്ടില്‍ നിന്നും വരുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലും കുറവുണ്ടായേക്കാം.

ഇത് വരുമാനത്തെ കാര്യമായി ബാധിക്കാം. കഴിഞ്ഞമാസം ലഭിച്ചത് 1.38 കോടി രൂപ മാത്രമാണ്. ഇത്തവണത്തെ ശബരിമല ഉത്സവം മാര്‍ച്ച്‌ 19ന് കൊടിയേറും. 28നാണ് ആറാട്ട്. കൊവിഡ് നെഗറ്റീവാണെന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ഉളളവര്‍ക്കേ ദര്‍ശനത്തിന് അനുമതി ലഭിക്കൂ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുവൈത്തിൽ അടുത്ത മാസം മുതല്‍ ഉച്ചജോലിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ മാൻപവര്‍ അതോറിറ്റി

0
കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത മാസം മുതല്‍ ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍...

വിജ്ഞാന പഠനോത്സവം : തീയതി മാറ്റി

0
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അടിമാലിയിലും മൂന്നാറിലുമായി മേയ് 20 മുതല്‍...

അവയവ മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ

0
കൊച്ചി: അവയവ മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ. തൃശൂർ സ്വദേശി സബിത്തിനെയാണ്...

മുസ്‌ലിങ്ങളുടെ വോട്ട് നേടാൻ മമ്ത ബാനർജി സന്യാസിമാരെ അധിക്ഷേപിക്കുന്നു : നരേന്ദ്ര മോദി

0
ദില്ലി : ബംഗാൾ മുഖ്യമന്ത്രി മമ്ത ബാനർജിക്കെതിരെ പ്രധാനമന്ത്രി. മുസ്‌ലിങ്ങളുടെ വോട്ട്...