സംസ്ഥാനത്ത്‌ നിയമസഭ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന്‌ സൂചന നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിയമസഭ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന്‌ സൂചന നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍. തെരഞ്ഞെടുപ്പു നടപടികള്‍  വേഗത്തില്‍ സജ്ജമാകാന്‍ കളക്ടര്‍മാരോടും പോലീസ്‌ മേധാവികളോടും കമ്മീഷന്‍ നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍മാരോടും എസ്‌പിമാരുമായും നടത്തിയ ചര്‍ച്ചയിലാണ്‌ കമ്മീഷന്‍ തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ വിശദീകരിച്ചത്‌.

നിയമസഭ തെരഞ്ഞെടുപ്പിന്‌ വേഗത്തില്‍ സജ്ജമാകണം. എല്ലാ ജില്ലകളിലും പോലീസ്‌ ഉദ്യോഗസ്ഥര്‍ സുരക്ഷ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കണം. പ്രശ്‌ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷയൊരുക്കണം, കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. പോലീസ്‌ സുരക്ഷ സംബന്ധിച്ച് സംസ്ഥാന പോലീസ്‌ മേധാവിയുമായും ചീഫ്‌ സെക്രട്ടറിയുമായും കമ്മീഷന്‍ ചര്‍ച്ച നടത്തും.

മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഇന്ന്‌ വൈകിട്ട്‌ മാധ്യമങ്ങളെ കാണും. ഏപ്രില്‍ രണ്ടാം വാരത്തിന്‌ മുന്‍പ്‌ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ ആവശ്യപ്പെട്ടത്‌. തെരഞ്ഞെടുപ്പ്‌ മെയില്‍ മതിയെന്ന നിലപാടിലാണ്‌ ബിജെപി. സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെയാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ സുനില്‍ അറോറ അടങ്ങുന്ന സംഘം ദില്ലിക്ക്‌ മടങ്ങുന്നത്‌. അടുത്തയാഴ്‌ച്ച അവസാനത്തോടെ അഞ്ച്‌ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ്‌  പ്രഖ്യാപനം ഉണ്ടാകുമെന്നാണ്‌ സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...