നിയമസഭ തെരഞ്ഞെടുപ്പ് ; ഛത്തീസ്ഗഡിലെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 53 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടിയാണ് പ്രഖ്യാപിച്ചത്. നേരത്തെ മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കൊപ്പം ഛത്തീസ്ഗഡിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഛത്തീസ്ഗഡില്‍ 30 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ടോടെ 53 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചതോടെ ആകെ 83 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. ആകെ 90 മണ്ഡലങ്ങളാണ് ഛത്തീസ്ഗഡിലുള്ളത്. ഏഴു സീറ്റുകളിലേക്ക് കൂടിയാണ് ഇനി കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്.

ഛത്തീസ്ഗഡിന് പുറമെ മധ്യപ്രദേശില്‍ 144 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലേക്കും ബിജെപി ഉള്‍പ്പെടെ വിവിധഘട്ടങ്ങളിലായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍ അതൃപ്തി പാടെ ഒഴിവാക്കി കുറ്റമറ്റ രീതിയില്‍ പട്ടിക തയ്യാറാക്കുന്നതിനാണ് സമയമെടുത്തതെന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ചിന്ദ്വാരയില്‍നിന്ന് മത്സരിക്കും.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പഠാനില്‍നിന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവ് അംബികാപുരില്‍നിന്നും മത്സരിക്കും. തെലങ്കാന പിസിസി പ്രസിഡന്‍റ് രേവന്ത് റെഡ്ഡി കോടങ്കലില്‍ നിന്നായിരിക്കും ജനവിധി തേടുക. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധിനിയില്‍ നടനായ വിക്രം മസ്താലിനെ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഉത്തം കുമാര്‍ റെഡ്ഡി എം.പി തെലങ്കാനയിലെ ഹുസൂര്‍നഗര്‍ മണ്ഡലത്തില്‍നിന്നും മത്സരിക്കും. രാജസ്ഥാനിലെ ഉള്‍പ്പെടെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസിന് ഇതുവരെ പുറത്തിറക്കാനായിട്ടില്ല. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. വൈകാതെ രാജസ്ഥാനിലെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് ഗവൺമെന്റിൽ പ്രതീക്ഷയോടെ ദളിത് സമൂഹം : എ.സുരേഷ് കുമാർ

0
പത്തനംതിട്ട : കഴിഞ്ഞ എൽ.ഡി.എഫ് ഗവൺമെന്റ് വെട്ടിക്കുറച്ച പദ്ധതി വിഹിതവും ഭവന...

ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി

0
കൊച്ചി: ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി....

എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി മുഖ്യമന്ത്രി ക്രെഡിറ്റ് തട്ടാൻ...

0
കൊച്ചി: എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി...

ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് വി കെ സനോജ്

0
ആലപ്പുഴ: ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച്...