നിയമസഭാ തിരഞ്ഞെടുപ്പ് : സര്‍ക്കാര്‍ വാര്‍ത്തകള്‍ – പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

നാമനിര്‍ദേശ പത്രിക ലഭിച്ചില്ല
നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട നാലാം ദിനമായ ഇന്ന് (മാര്‍ച്ച് 19) ജില്ലയില്‍ പത്രിക ലഭിച്ചില്ല. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23. സൂക്ഷ്മ പരിശോധന മാര്‍ച്ച് 24. പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും.

അവശ്യസേവന വകുപ്പ് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റ് മാര്‍ച്ച് 21 ന് മുമ്പ് അപേക്ഷിക്കണം
അവശ്യസേവന വിഭാഗത്തില്‍പ്പെട്ട വകുപ്പില്‍ നിന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായ ഉദ്യോഗാര്‍ഥികളില്‍ തപാല്‍ വോട്ട് ചെയ്യേണ്ടവര്‍ ഫോം 12 ന്റെ പാര്‍ട്ട് രണ്ടും പൂരിപ്പിച്ച് മാര്‍ച്ച് 21ന് (ശനി) മുമ്പായി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഏപ്രില്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റുകളില്‍ എത്തി ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താം. കേരള പോലീസ്, കേരള ബറ്റാലിയന്‍, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ടിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ എസ്ആര്‍ടിസി, ട്രഷറി, ആരോഗ്യം, വനം, ആകാശവാണി, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റയില്‍വേ, തപാല്‍, തെരഞ്ഞെടുപ്പ് ദിന കവറേജിന് നിയുക്തരായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍.

ആപ്പുകള്‍ സജ്ജം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതി സമര്‍പ്പിക്കുന്നതിനും നടപടിക്രമം എളുപ്പമാക്കുന്നതിനും ജില്ലയില്‍ ആപ്പുകള്‍ സജ്ജം.

സി വിജില്‍
പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് ‘സി വിജില്‍’ ആപ്പ് ഉപയോഗപ്പെടുത്താം. തിരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമലംഘനം ആപ്പിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് പരാതിപ്പെടാം. പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിന്റെയും ബാനറിന്റെയും മറ്റും ചിത്രം എടുത്ത് കുറിപ്പും തയ്യാറാക്കി ആപ്പില്‍ അപ്‌ലോഡ് ചെയ്യാം. പ്ലേ സ്റ്റോറില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പരാതി അറിയിക്കാം. പരാതി ലഭിച്ചാല്‍ 60 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും.

സുവിധ
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമായ രീതിയില്‍ നടത്തുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ ആരംഭിച്ച ഡിജിറ്റല്‍ സംവിധാനമാണ് സുവിധ ആപ്പ്. സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആപ്പ് ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനുമതി എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. റാലി, പൊതുയോഗം, റോഡ് ഷോ എന്നിവ സംഘടിപ്പിക്കാന്‍ പോലീസ് അനുമതി, ഗ്രൗണ്ട് അനുമതി, ശബ്ദ സംവിധാനത്തിന് അനുമതി തുടങ്ങിയവ ആപ്പിലൂടെ ലഭ്യമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...