വീടിന്റെ അവകാശത്തെ ചൊല്ലി തര്‍ക്കം : യുവാവിനെ കമ്പിവടികൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍: വീടിന്റെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ച ആളെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ കരോട്ട്മുക്ക് കെ.ആര്‍ സദനത്തില്‍ രൂപേഷ്(25) ആണ് പോലീസ് പിടിയിലായത്. താഴംതെക്ക് പൊയ്കയില്‍ വീട്ടില്‍ അതുലിനെ ആണ് ഇയാള്‍ ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചത്. പ്രതിയായ രൂപേഷിന്റെ മാതാവിനും ബന്ധുവിനും അവകാശമുള്ള കുടുംബവീടിന്റെ അവകാശത്തെ ചൊല്ലി നിലനിന്നിരുന്ന തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

തര്‍ക്കത്തിലിരിക്കുന്ന വീട്ടില്‍ രൂപേഷ് വാടകക്ക് ആളെ താമസ്സിപ്പിക്കാന്‍ നടത്തിയ ശ്രമം ഇയാളുടെ ബന്ധു എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് രൂപേഷും ഇയാളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടാവുകയും സമീപവാസികളെയടക്കം ആക്രമിക്കാന്‍ ശ്രമം നടക്കുകയും ചെയ്തു. ഇക്കാര്യം പോലീസിനെ അറിയിച്ചതിലുള്ള വിരോധത്തിലാണ് പ്രതി അതുലിനെ ആക്രമിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ ഭരണം പിടിച്ച് ഇടത്-കോൺഗ്രസ് വിമതരുടെ സഖ്യം ; മായാ രാഹുൽ ചെയർപേഴ്‌സൺ

0
പാലാ : പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം...

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...