കോഴിക്കോട് ആവിക്കല്‍ സമരക്കാര്‍ തീവ്രവാദികളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: വിഴിഞ്ഞത്ത് സമരം ചെയ്യുന്നവര്‍ തീവ്രവാദികളല്ലെന്നും എന്നാല്‍ കോഴിക്കോട് ആവിക്കല്‍ സമരക്കാര്‍ തീവ്രവാദികളാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കണ്ണൂര്‍ പ്രസ് ക്ലബിന്റെ ‘മീറ്റ് ദ പ്രസി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രാജ്യത്ത് സമരം ചെയ്യാന്‍ അവകാശമുണ്ട്. പുരോഹിതന്മാര്‍ക്കും സമരം ചെയ്യാം. അതിനെ എതിര്‍ക്കേണ്ടതില്ല. വിഴിഞ്ഞത്തെപ്പോലുള്ള സമരമല്ല കോഴിക്കോട് ആവിക്കലില്‍ നടന്നത്. പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചശേഷം ചില ആളുകള്‍ അതിനെ വര്‍ഗീയമാക്കി മാറ്റി. ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദശക്തികളാണ്.

ഉള്ളതു ഉള്ളതുപോലെ പറയുന്നതാണ് പാര്‍ട്ടി രീതി. ദേശീയപാത വിരുദ്ധ സമരത്തിലും തീവ്രവാദ നിലപാടുകാരാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സമരം ചെയ്ത ശുചീകരണ തൊഴിലാളികളുടെ വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അവര്‍ നടത്തിയ സമരത്തിന്റെ  രൂപത്തെക്കുറിച്ച്‌ അറിയില്ല. എല്ലാ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും എതിര്‍ക്കുകയോ സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്യുന്നത് പാര്‍ട്ടി നിലപാടല്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു.

ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. വിമര്‍ശനങ്ങളെ ഭയക്കുന്നില്ല. നേതാക്കള്‍ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ പാര്‍ട്ടി ചര്‍ച്ചചെയ്ത് ആവശ്യമെങ്കില്‍ തിരുത്തല്‍ നടത്തും. അല്ലാതെ ആക്ഷേപം കേള്‍ക്കുമ്പോള്‍തന്നെ നടപടിയെടുക്കാനാവില്ല. കെ-റെയില്‍ കേരളത്തിന് അനിവാര്യമാണ്. കേന്ദ്രാനുമതി ലഭിച്ചാല്‍ നടപ്പാക്കുകതന്നെ ചെയ്യും. സ്വയം നവീകരിക്കാതെ കേരളത്തിന് മുന്നോട്ടുപോകാനില്ല. അങ്ങനെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടാണ് എല്‍.ഡി. എഫ് സര്‍ക്കാരിനെ വീണ്ടും ജനങ്ങള്‍ അധികാരത്തിലെത്തിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ കാണിച്ച് വിദ്യാർത്ഥിയ്ക്ക് അജ്ഞാതന്റെ വീഡിയോ കോൾ

0
അജ്മീർ : നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത്...

പിഎം ശ്രീയിലൂടെ സിലബസില്‍ കൈകടത്താന്‍ കേന്ദ്രത്തെ അനുവദിക്കില്ല : കെ.എം ഷാജി

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിലൂടെ സിലബസില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്ന് തദ്ദേശവകുപ്പ്...

കെപിസിസി അധ്യക്ഷനാക്കണം ; ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

0
ദില്ലി : കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ...

കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു ; യാത്രക്കാർക്ക് പരിക്ക്

0
കോഴിക്കോട്: സമയത്തെ ചൊല്ലിയുള്ള തർക്കത്തില്‍ കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ...