വന്ധ്യംകരിച്ച തെരുവ് നായ പ്രസവിച്ചു ; സര്‍ക്കാരിന്റെ വന്ധ്യംകരണ പദ്ധതി വന്‍ പരാജയം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംസ്ഥാനത്തെ തെരുവുനായ വന്ധ്യംകരണ പദ്ധതി പരാജയമെന്നതിന് ഉദാഹരണം കോഴിക്കോടും. വന്ധ്യംകരണ നടത്തിയതിന്റെ അടയാളമുള്ള തെരുവുനായ പ്രസവിച്ചു. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി ഫലപ്രദമല്ലെന്ന പരാതി തുടക്കത്തിലെ ശക്തമാണ്. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലും പരിസരത്തുമായി തമ്പടിച്ചിട്ടുള്ള തെരുവ് നായയാണ് പ്രസവിച്ചത്. വന്ധ്യംകരിച്ചു  എന്നതിന്റെ അടയാളമായി ചെവി ‘വി’ ആകൃതിയില്‍ മുറിച്ചിരിക്കുന്നത് വ്യക്തമായി കാണാം.

വന്ധ്യംകരണം നടത്തപ്പെട്ട അടയാളമുള്ള തെരുവ് നായ സുഖപ്രസവത്തിലൂടെ ആറ് കു‍ഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് കുറച്ചുനാള്‍ മുന്‍പ് കൊല്ലത്താണ്. വന്ധ്യംകരണം നടത്താതെ നായയെ തെരുവില്‍ തിരിച്ചുവിടുകയായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സംഭവം ഇതുപോലെയാകാമെന്നും സംശയമുണ്ട്. അല്ലെങ്കില്‍ വന്ധ്യകരണ പ്രക്രിയ വിജയിച്ചിട്ടുണ്ടാകില്ല. സമാനസംഭവങ്ങള്‍ വ്യാപകമാണെന്ന ആരോപണം ശക്തമാണ്.

സംസ്ഥാനത്ത് കോടികള്‍ മുടക്കി നടപ്പിലാക്കിയ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി പാളി എന്ന് വ്യക്തമായിട്ടും പരിഹാര ഇടപെടല്‍ ഉണ്ടായിട്ടില്ല. എബിസി പദ്ധതിയുടെ ഉത്തരവാദിത്തം തദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്. നടത്തിപ്പ് മൃഗസംരക്ഷണ വകുപ്പിനും. പക്ഷെ പദ്ധതി പരാജയത്തില്‍ പരസ്പരം പഴിചാരി ഒഴിയുകയാണ് ഉത്തരവാദിത്തപ്പെട്ടവര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...

മുല്ലപെരിയാർ കേസ് ; പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം

0
ന്യൂഡൽഹി : മുല്ലപെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ...

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...