പത്തനംതിട്ട : വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു മുന്നോടിയായി നേരിട്ടോ അല്ലാതയോ ബന്ധമുള്ള എല്ലാ ജീവനക്കാരും കോവിഡ് വാക്‌സിന്‍ എടുക്കേണ്ടതാണെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ പറഞ്ഞു. അധ്യാപകര്‍, അനധ്യാപക ജീവനക്കാരെകൂടാതെ കാന്റീന്‍ ജീവനക്കാര്‍, സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, മറ്റ് ജീവനക്കാര്‍, താത്കാലിക ജീവനക്കാര്‍ തുടങ്ങി എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം. വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ, ജീപ്പ് തുടങ്ങി എല്ലാവിധ വാഹനങ്ങളിലേയും ജീവനക്കാര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നും ഡിഎംഒ അറിയിച്ചു.
വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്‌സിന്‍ എടുക്കണം : ഡി.എം.ഒ
RECENT NEWS
Advertisment