പത്തനംതിട്ട ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ലഹരിക്കെതിരേ ദീപം തെളിയിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി അടൂർ സെൻട്രൽ ജംഗ്ഷനിൽ നടന്ന ദീപം തെളിയിക്കൽ ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പരിപാടിക്ക് പിന്തുണയുമായി നിരവധി പേർ അണിനിരന്നു. ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. പ്രദീപ്, സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹൻ, ഭേഷജം പ്രസന്നകുമാർ, ഫാ. ഗീവർഗീസ് ബ്ലാഹേത്ത് , സാംസ്കാരിക-സാമൂഹിക പ്രവർത്തകർ, മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നടന്ന ദീപം തെളിയിക്കൽ പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിമുക്തി മാനേജർ സുനിൽകുമാരപിള്ള, വിമുക്തി ജില്ലാ കോ- ഓർഡിനേറ്റർ ജോസ് കളീക്കൽ, ഡി ടി ഒ തോമസ് മാത്യു, പത്തനംതിട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ശ്യാം കുമാർ, കെഎസ്ആർടിസി യൂണിയൻ പ്രതിനിധികൾ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, പൊതുജനങ്ങൾ, പത്തനംതിട്ട എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥർ, എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഉദ്യോഗസ്ഥർ, പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

റാന്നി നിയോജക മണ്ഡലതല ദീപം തെളിയിക്കൽ ചടങ്ങ് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റാന്നി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ, വാർഡ് മെമ്പർമാർ, റാന്നി സർക്കിൾ,റാന്നി റേഞ്ച്, ചിറ്റാർ റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തിരുവല്ല കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ദീപം തെളിയിക്കൽ ചടങ്ങ് അഡ്വ മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വ പ്രദീപ് മാമൻ മാത്യു, തിരുവല്ല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...