സംസ്ഥാനത്ത് ഇനി അവശേഷിക്കുന്നത് 195182 ഡോസ് വാക്സീൻ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി ശേഷിക്കുന്നത് 195182 ഡോസ് കൊവിഡ് വാക്‌സീൻ മാത്രം. വിതരണ കേന്ദ്രങ്ങളുടെ എണ്ണം ക്രമീകരിച്ചാണ് ഇപ്പോള്‍ കുത്തിവെയ്പ് നടത്തുന്നത്. മെഗാ വാക്സീനേഷൻ ക്യാമ്പുകളിലും മറ്റ് കുത്തിവയ്പ് കേന്ദ്രങ്ങളിലും വയോജനങ്ങൾക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ അത് എത്രത്തോളം പാലിക്കുന്നുണ്ടെന്നത് ഇന്നാണ് അറിയാൻ കഴിയുക. പൂർണമായും ഓണ്‍ലൈൻ രജിസ്റ്റർ ചെയ്ത എത്തുന്നവർക്കാണ് വാക്‌സിൻ നൽകുക.

രാവിലെ ഒമ്പത് മണി മുതലാണ് വാക്സിനേഷൻ തുടങ്ങിയത്. ഇന്നലെ വന്‍തിരക്ക് അനുഭവപ്പെട്ട തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ വാക്‌സീനേഷന്‍ കേന്ദ്രത്തില്‍ പരാതി ര​ഹിത ക്രമീകരണങ്ങളാണ് ഇന്ന് ഒരുക്കിയിരിക്കുന്നത്. കേന്ദ്രത്തിലെത്തുന്നവര്‍ക്ക് ആദ്യം ടോക്കണ്‍ കൊടുത്ത് ശേഷം ക്രമമനുസരിച്ചാണ് വാക്സീന്‍ നല്‍കുന്നത്. വാക്സീന്‍ എടുക്കാന്‍ എത്തുന്നവര്‍ക്ക് ഇരിക്കാന്‍ കസേരകളും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. തിരക്ക് ക്രമീകരിക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

രജിസ്റ്റർ ചെയ്ത എല്ലാവരും ഒരുമിച്ച് രാവിലെത്തന്നെ എത്തിയതാണ് തിക്കും തിരക്കിനും കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.  ജനങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടതോടെ പുലർച്ചെ മുതൽ ക്യുവിൽ നിന്ന പലരും തളർന്ന് വീഴുന്ന സാഹചര്യവും ഇന്നലെ ഉണ്ടായി. വാക്സിൻ തീർന്ന് പോകുമോ എന്നായിരുന്നു പ്രധാന ആശങ്ക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...