പാലക്കാട് : അസ്തമയ സൂര്യനെ സാക്ഷിയാക്കി കല്പാത്തിയിൽ ദേവരഥ സംഗമത്തിന്റെ പുണ്യമേറ്റുവാങ്ങി ആയിരങ്ങൾ. നാലു ക്ഷേത്രങ്ങളിൽ നിന്നുള്ള ആറ് രഥങ്ങൾ ഗ്രാമപ്രദക്ഷിണം പൂർത്തിയാക്കി തേരുമുട്ടിയിൽ സംഗമിച്ചതോടെയാണ് ഈ വർഷത്തെ രഥോത്സവത്തിന് സമാപനമായത്. അടുത്ത രഥോത്സവത്തിനായുള്ള കാത്തിരിപ്പാണ് ഇനി അഗ്രഹാരങ്ങളിൽ. സത്യത്തിൽ ഒടുക്കമല്ല, തുടക്കമാണ് കല്പാത്തി രഥോത്സവം. ജില്ലയിലെ 98 അഗ്രഹാര ക്ഷേത്രങ്ങളിലെ ആറ് മാസം നീണ്ട് നിൽക്കുന്ന രഥോത്സവങ്ങളുടെ തുടക്കം. മൂന്നു ദിവസത്തെ അഗ്രാഹാരവീഥികളിലെ പ്രയാണങ്ങൾ പൂർത്തിയാക്കിയാണ് തേരുമുട്ടിയിൽ രഥങ്ങൾ സംഗമിച്ചത്. കല്പാത്തി രഥോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ആകർഷകവുമായ ചടങ്ങിന്റെ ഭാഗമാകാൻ ആയിരങ്ങളാണ് ഇത്തവണയെത്തിയത്. രഥോത്സവം കഴിഞ്ഞാലും അഗ്രഹാരവീഥികളിലെ തെരുവ് വ്യാപാരം ദിവസങ്ങളോളം ഇനിയും തുടരും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























