നൂറനാട്ടെ മണ്ണെടുപ്പ് നിർത്തിവെക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ് ; ഹൈക്കോടതിയെ വിവരങ്ങൾ അറിയിക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: നൂറനാട്ടെ മണ്ണെടുപ്പ് നിർത്തിവെക്കാൻ ജില്ലാ കലക്ടർ ഉത്തരവ് നൽകിയതായി മന്ത്രി പി പ്രസാദ്. മണ്ണെടുക്കുന്നതിന് മുമ്പ് ചെയ്യേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കും. വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പ്രൊട്ടോകോൾ പാലിച്ചിട്ടില്ല. മണ്ണിടിച്ചിലിന് സാധ്യതയുണ്ടോ എന്നതുൾപ്പടെ പഠിക്കേണ്ടിയിരുന്നു. പ്രൊട്ടോകോൾ നടപ്പാക്കുന്നത് സംബന്ധിച്ച ഒരു രേഖയും കുന്നിടിക്കുന്നതിന് അനുമതി നൽകിയ ഫയലിൽ ഇല്ല. ഇക്കാര്യം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ സമ്മതിച്ചുവെന്നും മന്ത്രി പ്രസാദ് അറിയിച്ചു. സർവകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നൂറനാട്ടെ പോലീസ് അതിക്രമം അന്വേഷിക്കാൻ എസ് പി യെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

ആലപ്പുഴ നൂറനാട്, ദേശീയപാത നിർമ്മാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലി വലിയ തർക്കം നിലനിൽക്കുന്ന മറ്റപ്പള്ളിയിൽ മന്ത്രിയെത്തിയപ്പോൾ വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. പ്രദേശം സന്ദര്‍ശിക്കാനെത്തിയ മന്ത്രി പി പ്രസാദിന്റെ കാലുപിടിച്ച് കരഞ്ഞ വയോധികയുടെ രംഗങ്ങള്‍ ഏറെ വൈകാരിമായിരുന്നു. കുടിയിറക്കരുതെന്ന് വയോധിക മന്ത്രിയോട് ആവശ്യപ്പെട്ടു. വയോധികയെ ചേര്‍ത്ത് പിടിച്ച മന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. പോലീസ് ബലപ്രയോഗത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ണെടുപ്പിനെതിരായ സമരത്തിലെ പോലീസ് ബലപ്രയോഗത്തെ മന്ത്രി പി പ്രസാദ് വിമര്‍ശിച്ചിരുന്നു. മറ്റപ്പള്ളിയില്‍ പോലീസ് ബലപ്രയോഗം വേണ്ടിയിരുന്നില്ലെന്നും പോലീസ് കാണിച്ചത് ഒട്ടും ശരിയായ കാര്യമല്ലെന്നും പി പ്രസാദ് കുറ്റപ്പെടുത്തി. ബലപ്രയോഗം പോലീസ് ഒഴിവാക്കേണ്ടതായിരുന്നു. അങ്ങനെയൊരു സംഘര്‍ഷ സാഹചര്യം അവിടെ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ മന്ത്രി മണ്ണുമാഫിയക്ക് ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കുമെന്നും പറഞ്ഞു. മണ്ണെടുപ്പിന് മറ്റ് ബദൽ മാർഗങ്ങൾ തേടുകയാണ് നല്ലതെന്നും കോടതിയെ പാരിസ്ഥിതിക ആഘാതം ബോധ്യപ്പെടത്താൻ നടപടിയുണ്ടാവുമെന്നും പി പ്രസാദ് പറഞ്ഞു. മറ്റപ്പള്ളി കുന്നിന് തൊട്ടടുത്താണ് മന്ത്രി പി പ്രസാദിന്റെ വീടും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...