വടശ്ശേരിക്കര : വടശ്ശേരിക്കര പഞ്ചായത്തിലെ അരിയ്ക്കക്കാവിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചുകാലമായി കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം അരിയ്ക്കക്കാവ് കൊട്ടാരത്തിങ്കൽ വീട്ടിൽ സുരേഷിന്റെ പറമ്പിലിറങ്ങിയ കാട്ടാന വൻ നാശ നഷ്ടമാണ് ഉണ്ടാക്കിയത്. പറമ്പിലുണ്ടായിരുന്ന ചീമ പ്ലാവ് കുത്തിമറിച്ച് തൊട്ടടുത്ത താമസക്കാരനായ തടത്തിൽ വീട്ടിൽ സാജന്റെ വീടിന്റെ മുകളിലേക്ക് തള്ളിയിടുകയും അവിടെയുണ്ടായിരുന്ന വാഴകളെല്ലാം നശിപ്പിക്കുകയും ചെയ്തു. ഇതിനു മുൻപും ഇതുപോലെ കാട്ടാന നാശം ഉണ്ടാക്കുകയും വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസ്സിൽ പരാതി നൽകി മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതാണ്. എന്നാൽ അധികൃതരുടെ ഭാഗത്തു നിന്നും ഇന്നേവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങൾ രാത്രികാലങ്ങളിൽ ഉറക്കമില്ലാതെയാണ് കഴിഞ്ഞു കൂടുന്നത്. സാജന്റെ വീടിനു മുകളിൽ കിടക്കുന്ന മരം മുറിച്ച് മാറ്റി കൊടുക്കുവാനും ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുവാനും വേണ്ട അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അല്ലാത്ത പക്ഷം സമരപരിപാടികളിലേക്ക് നീങ്ങുമെന്നും നാട്ടുകാര്‍ പ്രതികരിച്ചു.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1