“അതിജീവനം 2021” സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: അങ്ങാടിക്കൽ സൗത്ത് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ്.എസ് യുണിറ്റിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ്  “അതിജീവനം 2021” ഡിസംബർ 26 ന് ആരംഭിച്ചു. സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസം ലക്ഷ്യമാക്കി സംഘടിപ്പിച്ചിരിക്കുന്ന ഇടം എന്ന പേരിൽ ക്യാമ്പസിൽ തനതിടം തയ്യാറാക്കുക, കൃഷിയിടം തയ്യാറാക്കുക, വയോജനങ്ങൾ നേരിടുന്ന പ്രയാസങ്ങളുമായി ബന്ധപ്പെട്ട ക്യാമ്പയിൻ, ലിംഗനീതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തുന്നതായിരിക്കും.

ഞായറാഴ്ച രാവിലെ 9 ന് പതാക ഉയർത്തൽ വിളംബര ജാഥ എന്നിവയ്ക്ക് ശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പി.ഡി സുനീഷ് കുമാർ (സി.എം.സി ചെയർമാൻ) അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീജ.എസ് സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ സൂസമ്മ എബ്രഹാം, ജി.എച്ച്.എസ്.എസ് എച്ച്.എം എം.സുനിൽ കുമാർ എന്നിവർ അംശംസ അറിയിച്ചു. മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.കെ റാണി കൃതഞത രേഖപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ...

0
തൃശൂർ: സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ...

പോലീസുകാരന്റെ മുഖത്തടിച്ച് കെഎസ്‍യു നേതാവ്

0
കൽപ്പറ്റ: യൂത്ത് കോൺഗ്രസ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് മാർച്ചിനിടെ പോലീസുകാരന്റെ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ സോനം വാങ്ചുകിൻ്റെ ഭാര്യ

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ...

ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ

0
അഹില്യാനഗർ: ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ...