ബീഹാറിൽ നൂഡിൽസ് ഫാക്ടറിയിൽ പൊട്ടിത്തെറി ; ആറ് മരണം

For full experience, Download our mobile application:
Get it on Google Play

പാറ്റ്‌ന : ബീഹാറിലെ മുസാഫര്‍പൂരില്‍ നൂഡില്‍സ് ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ ആറ് മരണം. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ മുസാഫര്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് പ്രാവണ്‍ കുമാര്‍ പുറത്തുവിട്ടു. മുസാഫര്‍പൂരിലെ ബേല വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ വ്യവസായ സ്ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്. ഫാക്ടറിക്കകത്ത് നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.

എ.എസ്.പി ജയകാന്തിന്‍റെ നേതൃത്വത്തിലാണ് സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. രക്ഷാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ അഗ്നി ശമന സേനയും എത്തിയത് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സഹായിച്ചു. ഇപ്പോള്‍ സംഭവ സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുകയാണ്. അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക്​ നാല്​ ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന്​ മുഖ്യമന്ത്രി നിതീഷ്​ കുമാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...