അതിരമ്പുഴയില്‍ വാഹനാപകടം കൊലപാതക ശ്രമമെന്ന് കണ്ടെത്തല്‍ ; ക്വട്ടേഷന്‍ നല്‍കിയത് ബിസിനസ്സ് പങ്കാളി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അതിരമ്പുഴയില്‍ നടന്ന വാഹനാപകടം കൊലപാതകശ്രമമെന്ന് കണ്ടെത്തല്‍. ഇന്ന് രാവിലെ അതിരമ്പുഴ പാറോലിക്കലിലുണ്ടായ അപകടത്തിലാണ് നാടകീയ വഴിത്തിരിവ്. രാവിലെ ഏഴു മണിയോടെയാണ് സംഭവം. പാറോലിക്കല്‍ അതിരമ്പുഴ റൂട്ടില്‍ ഐക്കരക്കുന്ന് ഭാഗത്തെത്തിയപ്പോഴാണ് പച്ച നിറത്തിലുള്ള മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ സൈലോ വാഹനം അതിരമ്പുഴ സ്വദേശി നെല്‍സണ്‍ എന്ന സെബാസ്റ്റ്യനെ ഇടിച്ചു വീഴ്ത്തിയത്.

സെബാസ്റ്റ്യനെ ഇടിച്ചുവീഴ്ത്തിയ ശേഷം മുന്നോട്ടു കുതിച്ച വാഹനം തൊട്ടടുത്ത പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു. മൂന്നു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ സെബാസ്റ്റ്യനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവരെയും ഇതേ ആശുപത്രിയില്‍ തന്നെയാണ് എത്തിച്ചത്.

ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടു കക്ഷികളും ഒരേ അപകടത്തില്‍പ്പെട്ടവരെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കോളുകളും വാട്‌സ് ആപ്പ് ചാറ്റുകളും ഡിലീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തി. സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് അപകടം ക്വൊട്ടേഷനാണെന്ന് കണ്ടെത്തിയത്.

സെബാസ്റ്റ്യന്റെ മുന്‍ വ്യവസായ പങ്കാളിയാണ് ക്വൊട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍ ബിസിനസ് തര്‍ക്കങ്ങളേത്തുടര്‍ന്ന് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുമുണ്ട്. കസ്റ്റഡിയിലുള്ള മൂന്നുപേരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...