അതിരപ്പള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വനംവകുപ്പ് മന്ത്രി കെ.രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അതിരപ്പള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച്‌ വനംവകുപ്പ് മന്ത്രി കെ.രാജു രംഗത്ത്. അതിരപ്പള്ളി ജലവൈവദ്യുത പദ്ധതിയെക്കുറിച്ച്‌ മന്ത്രിസഭയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല.

പാരിസ്ഥിതിക അനുമതിയോ കേന്ദ്ര അനുമതിയുടെ ക്ലിയറന്‍സോ പദ്ധതിക്കില്ല. അതിരപ്പള്ളി പദ്ധതിയെക്കുറിച്ച്‌ ഇടതുമുന്നണിയിലെ ഘടകക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയില്‍ ഇനിയൊരു സമവായത്തിന് യാതൊരു സാധ്യതയുമില്ലെന്നും വനംമന്ത്രി തുറന്നടിച്ചു.

തന്നെ സംബന്ധിച്ച ഇതൊരു അടഞ്ഞ അധ്യായമാണ്. വിഷയത്തില്‍ സമവായമുണ്ടാക്കാനുള്ള യാതൊരു നീക്കവും നടന്നിട്ടില്ലെന്നും കെ. രാജു. നേരത്തെ പമ്പയിലെ മണലെടുപ്പ് സംബന്ധിച്ച വിഷയത്തില്‍ വനംവകുപ്പും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ ചൊല്ലിയും ഭിന്നതയുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...