16 കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : 16 കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത  സംഭവത്തില്‍  യുവാവ് അറസ്റ്റില്‍. മൂലമറ്റത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ സഹായിയായി താമസിച്ചു വരികയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി ഒരുവര്‍ഷക്കാലം ഇയാള്‍ പീഡിപ്പിച്ചു. എന്നാല്‍ പിന്നീട് ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഫെബ്രുവരി 18നാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചത്.  തൂങ്ങിമരണമാണെങ്കിലും കാരണം വ്യക്തമായിരുന്നില്ല.
കഴിഞ്ഞദിവസം കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇടുക്കി മൂലമറ്റം എടാട് കൊല്ലക്കൊമ്പില്‍ നിഥിനാണ് (21) അറസ്റ്റിലായത്. പെണ്‍കുട്ടിയെ നിരന്തരം ശാരീരികമായി പീഡിപ്പിച്ചിരുന്നതായി ഇയാള്‍  പോലീസിനോട് സമ്മതിച്ചു.

കൂടാതെ പെണ്‍കുട്ടിയുടെ മാതാവില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്നും പ്രതി പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി നിരന്തരം പീഡനത്തിന് വിധേയമായതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പെണ്‍കുട്ടിയുടെ നിരവധി ചിത്രങ്ങളും മറ്റ് രേഖകളും കണ്ടെത്തി. ഇയാളെ പോട്ടന്‍ഷ്യല്‍ ടെസ്റ്റിന് വിധേയനാക്കി. കാഞ്ഞാര്‍ സി.ഐ വി.വി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...