അതിരപ്പിള്ളി : കോവിഡ് ഭീഷണിമൂലം മാര്‍ച്ചില്‍ അടക്കുകയുണ്ടായ അതിരപ്പിള്ളി വിനോദ കേന്ദ്രം 11 നു സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രധാന പ്രവേശന കവാടത്തിന്റെ നവീകരണം അവസാന ഘട്ടത്തിലാണ് ഇപ്പോള്‍. ഇരിപ്പിടങ്ങള്‍ ഫീഡിങ് റൂം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
ശുചിമുറികളുടെ അറ്റകുറ്റ പണികളും വൈദ്യുതീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും 80 ശതമാനം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. പ്രവേശന കവാടത്തിലും വെള്ളച്ചാട്ടത്തിനു സമീപവും അണുനാശിനി സംവിധാനം ഏര്‍പ്പെടുത്തും. സന്ദര്‍ശകര്‍ക്ക് ചൂടുള്ള കുടിവെള്ളം നല്‍കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. സഞ്ചാരികള്‍ക്ക് പ്രവേശന പാസ് ഓണ്‍ലൈന്‍ സംവിധാനം വഴി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.