തിരുവല്ല : ഹോസ്റ്റൽ വാർഡൻ ലൈംഗികമായി പീഡിപ്പിക്കുന്നതായി കായികതാരങ്ങളുടെ പരാതി. പത്തനംതിട്ട ജില്ലാ നെറ്റ്‌ബോൾ ചാമ്പ്യൻസ് ടീമിൽ ഉൾപ്പെട്ടവരാണ് തിരുവല്ല ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയത്.
പഞ്ചായത്തും സ്പോർട്‌സ് കൗൺസിലുംചേർന്ന് നടത്തുന്ന ഹോസ്റ്റലിലേതാണ് കുട്ടികൾ. വാർഡന്റെ പീഡനം സംബന്ധിച്ച പരാതി കുട്ടികൾ പഠിക്കുന്ന സ്കൂളിലെ കായികാധ്യാപകനും നൽകിയിരുന്നു. അന്വേഷണം തുടങ്ങിയതായി ഡിവൈ.എസ്.പി. പറഞ്ഞു.