അതീഖ് ഗ്യാങ്ങിന്റെ ‘തലതൊട്ടമ്മ’, ആരാണ് ഷാസ്തിയ പർവീൺ

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: അതീഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പോലീസിന്റെ കണ്‍മുന്നില്‍ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ, ശ്രദ്ധാകേന്ദ്രമായി അതീഖിന്റെ ഭാര്യയും കുപ്രസിദ്ധ കുറ്റവാളിയുമായ ഷായിസ്ത പര്‍വീണ്‍. ഉത്തര്‍പ്രദേശ് പൊലീസിന്റെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലുള്ള, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയാണ് അമ്പതു വയസ്സുകാരിയായ ഷായിസ്ത പര്‍വീണ്‍. ഷായിസ്ത പര്‍വീണിന്റെ തലക്ക് 50,000 രൂപയാണ് യു.പി പോലീസ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

അതീഖിന്റെ കുടുംബത്തില്‍ ഷായിസ്ത പര്‍വീണ്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുള്ളത്. അതീഖിന്റെ നാല് മക്കള്‍ നിലവില്‍ ജയിലിലാണ്. ഒരു മകന്‍ അസദ് അഹമ്മദിനെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. അതീഖ് അഹ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒളിവിലുള്ള അദ്ദേഹത്തിന്റെ ഭാര്യക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിരുന്നു. ഉമേഷ് പാല്‍ വധക്കേസില്‍ ഉള്‍പ്പടെ പല കേസുകളിലും ഷായിസ്തക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

1996ലാണ് അതീഖ് അഹമ്മദ് ഷായിസ്ത പര്‍വീണിനെ വിവാഹം ചെയ്യുന്നത്. ഷായിസ്തയും ഭര്‍ത്താവിന്റെ ക്രിമിനല്‍ പശ്ചാത്തലത്തിന്റെ ഭാഗമായി. വിവിധ കേസുകളില്‍പ്പെട്ട് അതീഖ് അഹമ്മദ് ജയിലിലായപ്പോഴെല്ലാം ക്രിമിനല്‍ സംഘത്തെ നയിച്ചിരുന്നതും നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നതും ഷായിസ്തയായിരുന്നു. അതീഖ് അഹമ്മദിന്റെ ക്രിമിനല്‍ സംഘത്തിന്റെ തലതൊട്ടമ്മയായിട്ടാണ് ഷായിസ്ത അറിയപ്പെടുന്നത്. 2009നുശേഷം ഷായിസ്തയുടെ പേരില്‍ പ്രയാഗ്രാജില്‍ നാലു കേസുകളുണ്ട്. ഇതില്‍ മൂന്നെണ്ണം വഞ്ചനാക്കുറ്റത്തിനാണ്. ഒരു കേസ് കൊലപാതകത്തിനും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...