സുഹൃത്തിന്റെ എടിഎം കാര്‍‍ഡ് തട്ടിയെടുത്ത് പണം തട്ടിയെടുത്തു ; അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: സുഹൃത്തിന്റെ എടിഎം കാര്‍‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ച കേസില്‍ പ്രതി അറസ്റ്റിൽ. കോട്ടപ്പുറം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. കൊല്ലം കടയ്ക്കലിലാണ് സംഭവം. സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാർഡിൽ നിന്നും പതിനായിരം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. കഴിഞ്ഞദിവസം ബിനു തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ എടിഎം കാർ‍ഡ് താഴെ വീണു.

ഇത് കണ്ട ദീപു കാർഡ് കൈക്കലാക്കുകയും അതിൽ എഴുതിയിരുന്ന പിൻനമ്പർ ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ആയിരുന്നു. എടിഎം കാര്‍ഡ് നഷ്ടപ്പെട്ടത് അറിഞ്ഞ ബിനു, അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 10,000 രൂപ പിന്‍വലിച്ചതായി മനസ്സിലാക്കിയതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ദീപു പണം പിൻവലിക്കുന്നതിന്റെ എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ദീപു കുറ്റം സമ്മതിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാത്യുകുട്ടി വേങ്ങമൂട്ടിൽ വീണ്ടും താരം : പാമ്പിന് പിന്നാലെ ഇത്തവണ കുടുങ്ങിയത് ഭീമൻ ഉടുമ്പ്!

0
​റാന്നി : പാമ്പുപിടുത്തത്തിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ മാത്യുകുട്ടി വേങ്ങമൂട്ടിൽ ഇതാ...

ആരോഗ്യവകുപ്പ് ഡയറക്ടർക്ക് വിവരാവകാശ കമ്മീഷന്റെ കർശന താക്കീത് : അപ്പീൽ 30 ദിവസത്തിനകം തീർപ്പാക്കി...

0
പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ...

നാട്ടുകാരെ ദുരിതത്തിലാഴ്ത്തി സ്വകാര്യ വ്യക്തി റോഡ് കല്ലുകെട്ടി അടച്ചു; പ്രതിഷേധവുമായി ജനങ്ങൾ

0
​റാന്നി : കാലങ്ങളായി നാട്ടുകാർ പൊതുയാത്രയ്ക്കും വാഹനങ്ങൾ കടന്നുപോകുന്നതിനുമായി ഉപയോഗിച്ചുപോന്നിരുന്ന റോഡ്...

കോന്നി ഗ്രാമ പഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...