ഉളിയും ചുറ്റികയും ഉപയോഗിച്ച് എടിഎം കൗണ്ട൪ പൊളിച്ചു ; പ്രതികളെ ഓടിച്ചിട്ട് പിടികൂടി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കരിമണ്ണൂരിൽ ബാങ്കിന്‍റെ എടിഎമ്മിൽ കവർച്ചാ ശ്രമം നടത്തിയ സംഭവത്തിലെ പ്രതികളെ റെയിൽവേ കാഞ്ഞങ്ങാട് സ്റ്റേഷനു സമീപത്തുനിന്ന് പിടികൂടി. അസം സ്വദേശികളായ ജിന്നറ്റ് അലി, തുമിരുൾ ഇസ്ലാം, അസിസ് ഉൾഹക്ക് എന്നിവരെയാണ് ഇന്നലെ രാവിലെ പോലീസ് ഓടിച്ചിട്ട് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണു കരിമണ്ണൂരിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ചത്.

മോഷണശ്രമത്തില്‍ പണം നഷ്ടപ്പെട്ടിരുന്നില്ല. ആയുധങ്ങള്‍ ഉപയോഗിച്ച് എംടിഎമ്മിന്‍റെ കൗണ്ടര്‍ കുത്തിപ്പൊളിച്ച് മോഷണം നടത്താനായിരുന്നു മൂവരുടേയും ശ്രമം. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളില്‍ മോഷണ ശ്രമം വ്യക്തമായി പതിഞ്ഞിരുന്നു. രണ്ട് പേര്‍ ചേര്‍ന്നാണ് എടിഎമ്മിനുള്ളില്‍ കയറി മോഷണ ശ്രമം നടത്തിയത്. ചുറ്റികയും ഉളി പോലെ തോന്നിക്കുന്ന ആയുധവുമുപയോഗിച്ചായിരുന്നു മോഷണ ശ്രമം. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ എടിഎമ്മിന്‍റെ കൗണ്ടര്‍ പൊളിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ക്യാഷ് ട്രേയിലുണ്ടായിരുന്ന പണം കിട്ടാതെ വന്നതോടെ മോഷ്ടാക്കള്‍ പിന്‍വാങ്ങുകയായിരുന്നു.

ആർപിഎഫ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് വിശദമാക്കി. കണ്ണൂർ ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി എന്നിവരാണ് പോലീസ് അന്വേഷണത്തിൽ സഹായിച്ചത്. കരിമണ്ണൂർ എസ്ഐ കെ ജെ ജോബി, സീനിയർ സിപിഒ സുനിൽ കുമാർ , സിപിഒമാരായ ടിഎ ഷാഹിദ് , അജീഷ് തങ്കപ്പൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഏപ്രില്‍ അവസാന വാരത്തില്‍ തിരുവനന്തപുരത്ത് എടിഎമ്മിൽനിന്നു പണം പിൻവലിക്കാൻ സാധിക്കാത്തതിനെ തുടർന്ന് വാതിൽ ​ഗ്ലാസ് അടിച്ചുപൊട്ടിച്ച യുവാവിനെ പോലീസ് പിടികൂടിയിരുന്നു. അമ്പലംമുക്കിലെ കനറാ ബാങ്ക് എടിഎം കൗണ്ടറിന്റെ വാതിൽ ഗ്ലാസാണ് പൊട്ടിച്ചത്. സംഭവത്തിൽ പേരൂർക്കട ഇന്ദിരനഗർ ഭഗത് ഗാർഡൻസ് 196-ൽ താമസിക്കുന്ന ഷാൻ ആണ് പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...