കളിയിൽ തോൽപ്പിച്ചതിന് ആക്രമണം ; സംഘത്തിലെ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : കാൽപ്പന്തുകളിയിൽ വിജയിച്ച ടീമിലെ കളിക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിൽപ്പെട്ട 19 കാരൻ അറസ്റ്റിൽ. മുഖത്തല കുറുമണ്ണ ഇടയിൽ വീട്ടിൽ അനന്തു കൃഷ്ണനാണ് അറസ്റ്റിലായത്. പനയ്ക്കാലം ഗുരുമന്ദിരത്തിനടുത്തുള്ള വീട്ടിൽ കോൺക്രീറ്റ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഷിവിലാലിനെയാണ് ഇവർ സംഘംചേർന്ന് ആക്രമിച്ചത്. കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം കാലിൽ വെട്ടിപ്പരിക്കേൽപ്പിച്ചതായാണ് പോലീസ് പറയുന്നത്.

ഷിവിലാൽ ഉൾപ്പെട്ട ടീം കണ്ണനല്ലൂരിലെ ടർഫ് ഗ്രൗണ്ടിൽ നടന്ന കാൽപ്പന്തുകളിമത്സരത്തിൽ അനന്തു കൃഷ്ണൻ ഉൾപ്പെട്ട ടീമിനെ പരാജയപ്പെടുത്തി. വിജയാഹ്ളാദപ്രകടനത്തിനിടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. ഒൻപതംഗസംഘമാണ് ആക്രമണം നടത്തിയത്. മറ്റുള്ളവരെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊട്ടിയം ഇൻസ്പെക്ടർ എം.സി ജിംസ്റ്റൽ, എസ്.ഐ മാരായ സുജിത്ത് ബി നായർ, ഷിഹാസ്, ഫിറോസ് ഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...