സുഡാനിൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഖാർത്തൂം : സുഡാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. തലസ്ഥാനമായ ഖാർത്തൂമിൻ്റെ അയൽ ന​ഗരമായ ഓംഡുർമാനിലെ റെസിഡൻഷ്യൽ ഏരിയയിലാണ് ശനിയാഴ്ച ആക്രമണം നടന്നതെന്ന് ആരോ​ഗ്യമന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. സുഡാനിലെ സൈന്യവും വിമത അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാ‌ട്ടത്തിന്റെ ഭാ​ഗമായി ന‌ടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. നിരവധി ആളുകൾക്ക് പരിക്കേറ്റ ആക്രമണത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു.

പട്ടാളവും വിമതരും തമ്മിൽ തലസ്ഥാനത്തും മറ്റിടങ്ങളിലും നടന്ന ഏറ്റുമുട്ടലുകളിൽ ഏറ്റവും മാരകമായതായിരുന്നു ശനിയാഴ്ച നടന്നത്. കഴിഞ്ഞ മാസം ഖാർത്തൂമിൽ നടന്ന വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികളടക്കം 17 പേർ കൊല്ലപ്പെട്ടിരുന്നു. ഓംഡുർമാനിലെ ജനവാസകേന്ദ്രം ആക്രമിച്ചതിന് സൈന്യത്തെ വിമതസൈന്യം വിമർശിച്ചു. സായുധ സേനകൾക്കിടയിൽ ന‌‌ടന്നുകൊണ്ടിരിക്കുന്ന യുദ്ധം സുഡാനെ ഒരു സമ്പൂർണ്ണ ആഭ്യന്തര യുദ്ധത്തിൻ്റെ വക്കിലേക്ക് തള്ളിവിട്ടെന്ന് യുഎൻ ജനറൽ സെക്രട്ടറി അൻ്റോണിയോ ​ഗുട്ടെറസ് ആക്രമണത്തെ അപലപിച്ച് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...