ലീഗ് പങ്കെടുക്കാത്തത് തിരിച്ചടിയല്ല ; ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല ; ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഏക വ്യക്തിനിയമത്തിനെതിരായി പാര്‍ട്ടി സംഘടിക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച ലീഗിന്റെ തീരുമാനം തിരിച്ചടിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടി എന്ന നിലയിലാണ് പങ്കെടുക്കില്ലെന്ന തീരുമാനം മുസ്​ലിം ലീഗ് വ്യക്തമാക്കിയത്. ലീഗില്‍ ഭിന്നിപ്പുണ്ടാക്കാനൊന്നും സി.പി.എം ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെമിനാറിലേക്ക് ക്ഷണിക്കപ്പെട്ട നിരവധിപ്പേരില്‍ ഒന്നാണ് ലീഗ്. നടത്താന്‍ തീരുമാനിച്ച സെമിനാര്‍ നടത്തുമെന്നും അതിന്റെ തുടര്‍ച്ചയായി സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് ഏക വ്യക്തിനിയമത്തില്‍ വ്യക്തമായ നിലപാടില്ലാത്തത് കൊണ്ട് ക്ഷണിച്ചിരുന്നില്ല.

ഓരോ സംസ്ഥാനത്തും കോണ്‍ഗ്രസ് ഓരോ നിലപാടാണ് സ്വീകരിച്ചത്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഐക്യപ്രസ്ഥാനമാണ് കോഴിക്കോട് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുക. ഹിന്ദുത്വ അജണ്ട രാജ്യത്ത് നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള മുദ്രാവാക്യമെന്ന നിലയിലാണ് ബിജെപി ഇതിനെ മുന്നോട്ട് വയ്ക്കുന്നതെന്നും ശക്തിയുക്തം സി.പി.എം ഇതിനെ എതിര്‍ക്കുമെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...