തൃശൂരിൽ ഡിസിസി സെക്രട്ടറിയുടെ വീട് ആക്രമണം : പിന്നിൽ ജോസ് വള്ളൂരാണെന്ന് സജീവൻ കുര്യച്ചിറ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂരിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടാണ് തിങ്കളാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. രണ്ടു കാറുകളിലായി എത്തിയ അക്രമി സംഘം വീടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. വീട്ടിലുണ്ടായിരുന്ന അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി. കെ മുരളീധരന്റെ അനുയായിയാണ് സജീവൻ കുരിയച്ചിറ. തൃശൂരിൽ കെ. മുരളീധരന്റെ പരാജയത്തിന് പിന്നാലെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ചേരിപ്പോരാണ് ഡിസിസി സെക്രട്ടറിയുടെ വീട് ആക്രമിക്കുന്നതിലേക്ക് വരെ എത്തിയതെന്നാണ് സൂചന. വീട് ആക്രമിച്ചതിന് പിന്നിൽ ഇന്ന് സ്ഥാനമൊഴി‌ഞ്ഞ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരാണെന്ന് പിന്നീട് സജീവൻ കുര്യച്ചിറ മാധ്യമങ്ങളോട് പറ‌ഞ്ഞു.

വീട് ആക്രമിച്ച സംഭവം പോലീസിൽ പരാതിപ്പെടില്ലെന്നും ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഡിസിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിന്റെ കൂടി പശ്ചാത്തലത്തിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസെന്റിനോടും രാജിവെയ്ക്കാൻ സംഘടനാ നേതൃത്വം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകുന്നേരം ഇരുവരും പദവികൾ രാജിവെയ്ക്കുകയും ചെയ്തു. ഇതിന് ശേഷമാണ് രാത്രി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...