ഇ.ഡിക്കെതിരായ ആക്രമണം ; സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പറയും. ഉദ്യോഗസ്ഥർ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് വാഹനം തടഞ്ഞതെന്നും, അതിനാൽ വധശ്രമക്കുറ്റം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഇഡി ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരുന്ന സമയത്തല്ല ആക്രമണം നടന്നതെന്നും, റെയ്ഡ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വാഹനം തടഞ്ഞതെന്നുമാണ് പ്രതികൾ കോടതിയിൽ വ്യക്തമാക്കിയത്. അതിനാൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന വാദം നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഇതുവരെ 25 പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ലോക്കൽ കമ്മിറ്റി, ഏരിയ കമ്മിറ്റി തലത്തിലുള്ള നേതാക്കളും പിടിയിലായവരിൽ ഉൾപ്പെടുന്നു. വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവർ സഞ്ചരിച്ച വാഹനമാണ് റോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തെ ഗൗരവമായാണ് ഇഡി കാണുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...