ജിം ഉടമയ്ക്കും കുടുംബത്തിനും നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹി ലക്ഷ്മി നഗറിൽ കുടുംബത്തിന് നേരെ ഗുണ്ടകളുടെ ആക്രമണം. ജിം ഉടമസ്ഥനായ രാജേഷ് ഗാർഗിനിയും കുടുംബത്തെയും ആണ് ഗുണ്ടകൾ അതിക്രൂരമായി മർദ്ദിച്ചത്. ഇയാളുടെ ജിമ്മിലെ ജീവനക്കാരനായ സതീഷ് യാദവും സംഘവും ആണ് മർദ്ദനം നടത്തിയത്. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലുള്ള തർക്കമാണ് കൊടുംക്രൂരതയ്ക്ക് കാരണം. ലക്ഷ്മി നഗറിൽ രാജേഷ് ഗാർഗ് ഒരു ജിം നടത്തുന്നുണ്ട്. ജിമ്മിലെ കെയർ ടേക്കറാണ് സതീഷ് യാദവ്. എന്നാൽ ജിമ്മിൽ തനിക്കും പങ്കാളിത്തമുണ്ടെന്നാണ് സതീഷ് യാദവ് അവകാശപ്പെടുന്നത്. ഇവർ തമ്മിൽ നേരത്തെയും ത‍ർക്കം നിലനിന്നിരുന്നു. ജനുവരി 2ന് വീടിന് താഴെ കുടിവെള്ള ടാങ്കിന്റെ പണിയുമായി ബന്ധപ്പെട്ട് നിൽക്കുമ്പോഴാണ് രാജേഷ് ഗാ‍‍ർഗിനും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായത്.

നാല് പേ‍ർ ഇവിടേക്കെത്തി രാജേഷിനേയും മകനേയും തടസം പിടിക്കാനെത്തിയ രാജേഷിന്റെ ഭാര്യയേയും അക്രമികളെ മർദ്ദിക്കുകയായിരുന്നു. ഇവ‍ർ നിന്നിരുന്ന ബേസ്മെന്റിൽ നിന്നും ഇവരെ വലിച്ച് പുറത്ത് റോഡിലിട്ട് ചവിട്ടുന്നതായ ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്. ക്രൂരമായ ആക്രമണമാണ് നടന്നത്. സംഭവത്തിൽ വികാസ് യാദവ് എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റ് മൂന്ന് പേർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....