തീയറ്ററിന്റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി ; മൂന്നുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മടിവാള: ബെംഗളുരു മടിവാളയിൽ സിനിമാ തീയറ്ററിന്റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിൽ തീയേറ്റർ ജീവനക്കാരൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും ഉണ്ട്. തീയേറ്റർ മാനേജ്മെന്റിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മടിവാളയിലെ സന്ധ്യ തിയേറ്ററിൽ ഇന്നലെ വൈകിട്ട് സിനിമ കാണാൻ എത്തിയ ടെക്കിയായ യുവതിയും കൂട്ടുകാരികളും നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ജീവനക്കാരനായ രാജേഷ്, ഇയാളുടെ സുഹൃത്ത് കമൽ, പ്രായപൂർത്തിയാകാത്ത ഒരു കുട്ടി, തീയേറ്റർ മാനേജ്മെന്റ് എന്നിവരെ പ്രതി ചേർത്താണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. സിനിമയുടെ ഇന്റർവെൽസമയത്ത് യുവതിയും കൂട്ടുകാരികളും ശുചിമുറി ഉപയോഗിക്കാനായി ചെന്നപ്പോൾ ആൺകുട്ടി അവിടെ ഉണ്ടായിരുന്നുവെന്നും കൈവശമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി എന്നുമാണ് പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ ബഹളമുണ്ടാക്കുകയും തീയേറ്റർ ജീവനക്കാരെ വിവരമറിയിക്കുകയുമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകനെ പരിചരിക്കാൻ രാജിക്കത്ത് ; ജീവനക്കാരന് തൊഴിലുടമ നൽകിയ മറുപടി സോഷ്യൽ മീഡിയയുടെ മനസ്സ്...

0
ന്യൂഡല്‍ഹി: ഗുരുതരമായ രോഗം ബാധിച്ച മകനെ പരിചരിക്കുന്നതിനായി ജോലി രാജിവെയ്ക്കാൻ കത്തുനൽകിയ...

പത്തനംതിട്ട മല്ലശ്ശേരിയില്‍ നിന്ന് യുവതിയെ കാണ്മാനില്ല – ബംഗളുരു കേന്ദ്രീകരിച്ചും അന്വേഷണം

0
പത്തനംതിട്ട : പത്തനംതിട്ട മല്ലശേരി തടത്തില്‍ പുത്തന്‍ വീട്ടില്‍ റ്റി.എസ് രാജുവിന്റെ മകള്‍...

തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് ചൈനീസ് ഏജന്റുമാർ ; ലിങ്ക്ഡ്ഇൻ വഴി ചാരവൃത്തി നടക്കുന്നതായി ‘ഫൈവ് ഐസ്’...

0
ന്യൂയോർക്ക്: ലിങ്ക്ഡ്ഇൻ, അപ്‌വർക്ക് തുടങ്ങിയ പ്രമുഖ പ്രൊഫഷണൽ നെറ്റ്‌വർക്കിങ്-ജോബ് പ്ലാറ്റ്‌ഫോമുകൾ വഴി...

പത്തനംതിട്ടയില്‍ കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി

0
പത്തനംതിട്ട : നിയന്ത്രണം വിട്ട കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി. പത്തനംതിട്ട...