ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാർക്ക് നേരെയുള്ള ആക്രമണം ; ബിജെപിയുടെ തനിനിറം പുറത്ത് വന്നു – അഡ്വ. വർഗ്ഗീസ് മാമ്മൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഛത്തീസ്ഗഡിൽ പ്രേഷിത ശുശ്രൂഷയിലും ആതുര സേവന രംഗത്തും സജീവമായ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അറസ്റ്റും കേസും ബിജെപിയുടെ യഥാർത്ഥ സംഘപരിവാർ മുഖം പുറത്ത് കൊണ്ടു വന്നിരിക്കുകയാണെന്ന് യുഡി എഫ് ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. പോലീസിൻ്റെ അധികാരം ബജ്റംഗ്ദൾ പ്രവർത്തകർ ഏറ്റെടുത്തു. കന്യാസ്ത്രീ മഠങ്ങൾക്കും കന്യാസ്ത്രീമാർക്കും നേരെ നടക്കുന്ന ആക്രമണം ബിജെപി അധികാരത്തിൽ വന്ന കാലം മുതൽ തുടന്ന് വരുന്നവയാണ്.

മനുഷ്യകടത്ത് പോലുള്ള നട്ടാൽ കിളിർക്കാത്ത ആരോപണങ്ങളിൽപ്പെടുത്തി ന്യൂനപക്ഷങ്ങളെ തകർക്കാനുള്ള സംഘപരിവാർ അജണ്ട ഇന്ത്യ പോലെ മതേതര മൂല്യം ഉയർത്തിപ്പിടിക്കുന്ന ഈ രാജ്യത്ത് ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെ പി നേതാക്കൾ ക്രൈസ്തവ പിതാക്കൻമാരുടെ അരമനകളും ആരാധനാലയങ്ങളും കയറിയിറങ്ങുകയും വടക്കെ ഇന്ത്യയിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുകയും അക്രമിക്കപ്പെടുകയും കള്ളക്കേസിൽ പ്രതിയാക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് ഉള്ളത്. ബി ജെ പിയുടെ കേരളത്തിലെ പൊയ് മുഖം ഇതോടെ പുറത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...

ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ...

കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലിഫ്റ്റിൽ ലൈംഗികാതിക്രമം ; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

0
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ്...

അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്നു

0
അബുദാബി: അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ്...