ഒമാനിലെ സ്വകാര്യ കമ്പനിയുടെ തൊഴിലാളി ക്യാമ്പിൽ ആക്രമണം

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : ഒമാനിലെ അദ് ദാഖിലിയ്യ ഗവർണറേറ്റിലെ ഇസ്കി വിലായത്തിൽ ഒരു സ്വകാര്യ കമ്പനിയുടെ തൊഴിലാളി ക്യാമ്പിൽ ആക്രമണം. സംഭവത്തില്‍ പ്രവാസി തൊഴിലാളികളാണ് ഉൾപ്പെട്ടത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് അദ് ദാഖിലിയ്യ ഗവർണറേറ്റ് പോലീസ് കമാൻഡിന്‍റെ നേതൃത്വത്തിൽ മസ്കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡും മറ്റ് പോലീസ് വിഭാഗങ്ങളും ചേർന്ന് പ്രത്യേക സുരക്ഷാ നടപടികൾ സ്വീകരിച്ചു. തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലെ ചില താമസ സൗകര്യങ്ങൾക്കും നിരവധി വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചതായി പോലീസ് വ്യക്തമാക്കി.

ചില തൊഴിലാളികളെ അവരുടെ ജോലി സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഒരു സംഘം തടഞ്ഞതായും റിപ്പോർട്ടുണ്ട്. സ്ഥിതി രൂക്ഷമായതിനെ തുടർന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെയും മറ്റ് ബന്ധപ്പെട്ട പോലീസ് യൂണിറ്റുകളെയും വിന്യസിച്ചു. തുടർന്ന് സ്ഥിതി പൂർണമായും നിയന്ത്രണ വിധേയമാക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ആക്രമണത്തിലും സ്വത്ത് നശിപ്പിക്കൽ നടപടികളിലും പങ്കെടുത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...