കണ്ണൂര്‍ മുണ്ടേരി പഞ്ചായത്തില്‍ ഭരണം യുഡിഎഫ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : അപ്രതീക്ഷിത ട്വിസ്റ്റില്‍ കണ്ണൂര്‍ മുണ്ടേരി പഞ്ചായത്തില്‍ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ തട്ടകമായ മുണ്ടേരി 40 വര്‍ഷമായി എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി.

കണ്ണൂരില്‍ രണ്ട് പഞ്ചായത്തുകളിലാണ് അധ്യക്ഷനെ കണ്ടെത്തുന്നതില്‍ തുല്യ നിലയില്‍ ഇരുമുന്നണികളുമെത്തിയത്. അതില്‍ തന്നെ മുണ്ടേരി ഗ്രാമപഞ്ചായത്തായിരുന്നു ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്. മുണ്ടേരി പഞ്ചായത്തില്‍ കെ കെ രാഗേഷിന്റെ വാര്‍ഡില്‍ പോലും എല്‍ഡിഎഫ് പരാജയപ്പെട്ടിരുന്നു. വോട്ടെടുപ്പില്‍ യുഡിഎഫ് 11 വോട്ടുകളും എല്‍ഡിഎഫ് 10 വോട്ടും നേടി. എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധുവായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം ; നാടകീയ രക്ഷപ്പെടൽ ; പ്രതികൾക്കായി...

0
തിരുവനന്തപുരം: വർക്കല വടശ്ശേരിക്കോണത്ത് അച്ഛനെയും മകനെയും തന്ത്രപൂർവം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം....

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...