സാക്ഷി പറഞ്ഞതിന്റെ പേരിൽ വീട്ടില്‍ കയറി ആക്രമണം ; കൊലക്കേസ് പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചിങ്ങവനം: കൊലപാതകക്കേസില്‍ പ്രതിക്കെതിരെ സാക്ഷി പറഞ്ഞതിന്റെ പേരിൽ വീട്ടില്‍ കയറി ആക്രമണം നടത്തിയതിന് കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പാതിയപ്പള്ള് കടവ് ഭാഗത്ത് തെക്കേകറ്റ്‌ വീട്ടിൽ ബിജു (52) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾക്കെതിരെ സാക്ഷി പറഞ്ഞതിനുള്ള വിരോധംമൂലമാണ് സാക്ഷി പറഞ്ഞ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെയും യുവാവിന്റെ പിതാവിനെയും ആക്രമിച്ചത്.

കൂടാതെ വീടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. തുടര്‍ന്ന് കൊലപാതക കേസിൽ പ്രതിയായതിന് ശേഷം ഇയാളോട് സുഹൃദ്ബന്ധം നിലനിർത്താത്തതിന്റെ പേരിൽ സുഹൃത്തിന്റെ വീട്ടിലെ ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയും ചെയ്തു. ഇരുവരുടെയും പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, സി.പി.ഓ മാരായ മണികണ്ഠൻ, സലമോൻ, സതീഷ്. എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...