ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം ; വൈറ്റിലയില്‍ ബസ് ഡ്രൈവര്‍ക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം വൈറ്റില ഹബ്ബില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബസ് ഡ്രൈവര്‍ക്ക് കുത്തേറ്റു. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സമയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള കയ്യാങ്കളിയിലെത്തിയത്. എറണാകുളം-ഗുരുവായൂര്‍ റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ ഷൈജുവിനാണ് കുത്തേറ്റത്.

മറ്റൊരു ബസിലെ കണ്ടക്ടറായ രാധാകൃഷ്ണനാണ് കുത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പേനാക്കത്തി വെച്ചായിരുന്നു ആക്രമണം. മൊബിലിറ്റി ഹബ്ബിനുള്ളിലാണ് തര്‍ക്കം തുടങ്ങിയത്. പിന്നീട് അത് സര്‍വീസ് റോഡിലേക്ക് മാറുകയായിരുന്നു. അവിടെ വെച്ചാണ് കത്തിക്കുത്ത് ഉണ്ടായത്. ഷൈജുവിന് നെഞ്ചിനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കുത്തിപ്പരിക്കേല്‍പ്പിച്ച ബസ് കണ്ടക്ടര്‍ രാധാകൃഷ്ണനെ മരട് പോലീസ് അറസ്റ്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...