പോലീസുകാര്‍ക്ക് നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : പുന്നമൂടിനുസമീപം പോലീസിനുനേരെ മദ്യപസംഘത്തിന്‍റെ ആക്രമണം. എസ്.ഐ. അടക്കം ഒമ്പത്  പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. വര്‍ക്കല എസ്.ഐ. രാഹുല്‍, എ.എസ്.ഐ.മാരായ മനോജ്, ബിജു, സി.പി.ഒ.മാരായ പ്രശാന്ത്, റാം ക്രിസ്റ്റ്യന്‍, ഹരികൃഷ്ണന്‍, ശ്യാംലാല്‍, ഷജീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എ.എസ്.ഐ. മനോജിന്‍റെ  കൈക്ക് പൊട്ടലുണ്ട്. പുന്നമൂട് റെയില്‍വേ പുറമ്പോക്ക്  കോളനിയില്‍ ബുധനാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

കോളനിയില്‍ ഒരുസംഘം മദ്യപിച്ച്‌ ബഹളം ഉണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ. രാഹുലും രണ്ട് പോലീസുകാരും സ്ഥലത്തെത്തിയത്. ഇതോടെ അവിടെയുണ്ടായിരുന്ന പത്തോളംപേര്‍ പോലീസിനെ ആക്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി അക്രമികളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലവാസികളായ സ്ത്രീകള്‍ തടസ്സം നിന്നു. അക്രമികളെ പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പോലീസ് ജീപ്പിനും നാശനഷ്ടമുണ്ടാക്കി.

എസ്.ഐ.യുടെ മാല വലിച്ചുപൊട്ടിക്കുകയും നെഞ്ചിനും ശരീരഭാഗങ്ങളിലും പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റ പോലീസുകാര്‍ വര്‍ക്കല താലൂക്കാശുപത്രിയില്‍ ചികിത്സതേടി. അക്രമിസംഘത്തിലെ മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. അക്രമം നടത്തിയ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരേ കേസെടുത്തതായി വര്‍ക്കല ഇന്‍സ്‌പെക്ടര്‍ എസ്.സനോജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...

1984-ൽ നടന്ന കൊലക്കേസ്, 44 വർഷമായിട്ടും തീർപ്പാക്കിയില്ല ; ഖേദമാറിയിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : 1981-ൽ നടന്ന കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും ഝാർഖണ്ഡ്...

ഹോർമുസ് യുഎസ് പ്രദേശമെന്ന് ട്രംപ് ; യുഎസിനൊപ്പം നിൽക്കുന്നവർ ശത്രുക്കളെന്ന് ഇറാൻ

0
ദുബായ് : ഇറാനെതിരായ യുഎസ് ഉപരോധങ്ങളിൽ പങ്കുചേരുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന്...