അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം ; 61കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ പ്രതിയെ പോലീസ്അ റസ്റ്റ് ചെയ്തു. കൊല്ലം ബീച്ചിന് സമീപം ജോനകപ്പുറം മുസ്ലിം കോളനി-551ല്‍ ജോണ്‍സണ്‍(61) എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പള്ളിത്തോട്ടം പോലീസ് പിടികൂടുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

അഞ്ച് ദിവസം മുമ്പാണ് പ്രതി പള്ളിത്തോട്ടത്തിന് സമീപത്തുള്ള വീട്ടില്‍ രാത്രിയില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. വീട്ടമ്മയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടമ്മ പള്ളിത്തോട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ബന്ധുവീടുകളിലും മറ്റും ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സുകേഷ്, അനില്‍ ബേസില്‍, ഹിലാരിയോസ്, ജി.എ.എസ്.ഐ. കൃഷ്ണകുമാര്‍, സുനില്‍കുമാര്‍, എസ്.സി.പി.ഒ. ഷാനവാസ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കം : പോലീസിനോട് അനാവശ്യ ഇടപെടൽ നടത്തരുതെന്ന്...

0
പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ...

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...