ഒഴുക്കില്‍പ്പെട്ട യുവാവിനെ കണ്ടെത്താന്‍ ആദിവാസികളുടെ സഹായം തേടി കുടുംബം

For full experience, Download our mobile application:
Get it on Google Play

അടിമാലി :ആനക്കുളത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട ചാലക്കുടി ആളൂര്‍ വിതയത്തില്‍ ക്രാസിന്‍ തോമസി(29 )നെ കണ്ടെത്താന്‍ ആദിവാസികളുടെ സഹായം തേടി കുടുംബം.കഴിഞ്ഞ 4 ദിവസമായി ഫയര്‍ഫോഴ്സ് നടത്തിവന്നിരുന്ന തിരച്ചില്‍ ഇന്നലെ അവസാനിപ്പിച്ചു. മഴയും പുഴയിലെ ശക്തമായ ഒഴുക്കും വെള്ളത്തിന്റെ കൊടും തണുപ്പും അവഗണിച്ച്‌ ഫയര്‍ഫോഴ്സിലെ നീന്തല്‍ വിദഗ്ധരും നാട്ടുകാരുമടങ്ങുന്ന സംഘം നടത്തിയ തിരച്ചില്‍ വിഫലമായ സാഹചര്യത്തിലാണ് ആദിവാസികളുടെ സഹായത്തോടെ പുഴയില്‍ തിരച്ചില്‍ തുടരാന്‍ കുടുംബം തീരുമാനിച്ചിട്ടുള്ളത്.

കുറത്തിക്കുടി ആദിവാസി കോളനിയിലെത്തി ക്രസിലിന്റെ ബന്ധുക്കള്‍ വിവരം അറിയിക്കുകയായിരുന്നു.ബന്ധുക്കളുടെ സങ്കടാവസ്ഥ മനസ്സിലാക്കി കോളനിവാസികളില്‍ ചിലര്‍ സഹായിക്കാന്‍ സന്നദ്ധത അറയിച്ചതായിട്ടാണ് സൂചന.തീരത്ത് തങ്ങി ,പുഴയുടെ ഓരോമേഖലയിലും വിശദമായി പരിശോധിക്കുന്നതിനാണ് ഇവര്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.ക്രാസില്‍ അപകടത്തില്‍പ്പെട്ട ഭാഗത്തുനിന്നും പുഴ ഒഴുകുന്നത് പൂയംകൂട്ടി ഭാഗത്തേക്കാണ് .ഇവിടെ പീണ്ടിമേട് കൂത്തില്‍ പതിച്ചാണ് വെള്ളം താഴേ കൂട്ടമ്പുഴ ഭാഗത്തേക്ക് ഒഴുകുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു ദുരന്തം.ഉടന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പോലീസും തിരച്ചിലില്‍ പങ്കാളികളായി.

ആനക്കുളത്തുനിന്നും 300 മീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന റിസോര്‍ട്ടില്‍ താമസത്തിനെത്തിയ 9 അംഗസംഘത്തിലെ അംഗമായിരുന്നു ക്രാസില്‍.റിസോര്‍ട്ടിന് സമീപത്തുകൂടിയാണ് പുഴ ഒഴുകുന്നത്.ക്രാസിന്‍ ഉള്‍പ്പെടെ 3 പേരാണ് കുളിക്കാന്‍ ഇറങ്ങിയത്.ക്രാസില്‍ പുഴയുടെ മധ്യഭാഗത്തേക്ക് നീന്തുന്നത് കൂടെയുണ്ടായിരുന്നവര്‍ കണ്ടിരുന്നു.തിരിച്ചെത്താന്‍ വൈകിയതോടെയാണ് സുഹൃത്തുക്കള്‍ തിരച്ചില്‍ ആരംഭിച്ചത്.
കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ടാണ് പരിസരത്തുണ്ടായിരുന്നവര്‍ വിവരം അറിയുന്നത്.തുടര്‍ന്ന് റിസോര്‍ട്ട് ജീവനക്കാരും ഇവിടെയുണ്ടായിരുന്ന നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.ദുരന്തം അറിഞ്ഞ് ശനിയാഴ്ച തന്നെ ക്രാസിലിന്റെ അടുത്ത ബന്ധുക്കള്‍ ആനക്കുളത്ത് എത്തിയിരുന്നു.ഈ പുഴയില്‍ സമീപകാലത്ത് 2 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...