അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം നടത്തുമെന്ന് രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം നടത്തുമെന്ന് രാഹുല്‍ ഗാന്ധി. പദ്ധതി പിന്‍വലിക്കും വരെ പോരാട്ടം തുടരും. കോണ്‍ഗ്രസ് രാജ്യത്തെ യുവാക്കള്‍ക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകള്‍ ഇല്ലാതാക്കി. ഇഡിയെ ഭയമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എത്ര മണിക്കൂര്‍ ചോദ്യം ചെയ്താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുല്‍ ആരോപിച്ചു. സൈന്യത്തില്‍ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സര്‍ക്കാര്‍ തകര്‍ത്തു. റാങ്കുമില്ല, പെന്‍ഷനുമില്ല എന്ന അവസ്ഥയായി.ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി....

നീറ്റ് പരീക്ഷാ ക്രമക്കേട് : എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസിന്റെ സമര പരമ്പരകള്‍ ആരംഭിക്കുന്നു

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ജൂലൈ 21 മുതൽ അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ

0
തിരുവനന്തപുരം: അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതലാണ്...

കലഞ്ഞൂരില്‍ വീണ്ടും അപകടം : സ്കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു – സ്കൂട്ടര്‍ യാത്രക്കാരന്...

0
കോന്നി : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ടെമ്പോ ട്രാവലും സ്കൂട്ടറും...