കല്ലുവാതുക്കലില്‍ പോലീസില്‍ പരാതികൊടുത്തതിലുള്ള വിരോധം : തടഞ്ഞു നിര്‍ത്തി ആക്രമിച്ച പ്രതികള്‍ക്ക് 2 കൊല്ലം തടവും 15000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍ : വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടതില്‍ തുടര്‍ന്ന് യുവാവിനേയും മാതാവിനേയും മാതാവിന്റെ സഹോദരനേയും ആക്രമിച്ച സഭവം പ്രതികക്ക് തടവും പിഴയും. വേളമാനൂര്‍ പുളിക്കുഴി ചരുവിള വീട്ടില്‍ സതീശന്‍ മകന്‍ കുട്ടന്‍ എന്ന ജിത്തു (26), കല്ലുവാതുക്കല്‍ വേളമാനൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ തുളസി മകന്‍ കണ്ണന്‍ എന്ന മനു (30) എന്നിവര്‍ക്കാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (പരവ്വൂര്‍ ) 15,000/- രൂപ പിഴയും രണ്ട് കൊല്ലം തടവ് ശിക്ഷയും വിധിച്ചത്.

2020 ലാണ് കേസിന് ആസ്പതമായ സംഭവം. മുന്‍പ് പരാതിക്കാരിയുടെ മകനുമായുള്ള വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ യുവാവിനെ ഉപദ്രവിച്ചതിന് കേസ് നല്‍കിയിരുന്നു. ഈ കാരണത്താല്‍ പരാതിക്കാരിയും സഹോദരനും മകനുമായി കടയില്‍ നിന്ന് സാധനങ്ങളുമായി തിരികെ വീടിനു സമീപമെത്തിയപ്പോള്‍ പ്രതികള്‍ തടഞ്ഞു നിര്‍ത്തുകയും അസഭ്യം വിളിച്ചു നെഞ്ചില്‍ ചവിട്ടുകയും മകനേയും സഹോദരനേയും കൈയേറ്റം ചെയ്യുകയും ആയിരുന്നു.

തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച്‌ കയറി വീട് ഉപകരണങ്ങള്‍ അടിച്ച്‌ തകര്‍ക്കുകയും കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ പാരിപ്പള്ളി സബ്ബ് ഇന്‍സ്‌പെക്ടര്‍ ജി.ജെയിംസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (പരവ്വൂര്‍) ജഡ്ജ് ആയ സബാഹ് ഉസ്മാന്‍ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായ ശിഖ, രവിത, ജോണ്‍ എന്നിവരാണ് ഹാജരായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...